വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിനു ഭക്തി നിര്‍ഭരമായ സമാപനം

വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിനു ഭക്തി നിര്‍ഭരമായ സമാപനം

ഡബ്ലിന്‍: അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ കഴിഞ്ഞ ഒരു വര്‍ഷമയി നടന്നുവരുന്ന വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനാ യജ്ഞം 'സാദര' ത്തിന്റെ സമാപനം 'പാട്രിസ് കോര്‍ദേ 'പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടത്തി. അയര്‍ലണ്ട് നാഷണല്‍ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് സന്ദേശം നല്‍കി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തില്‍ മാതൃക ആക്കണമെന്ന് ബിഷപ്പ് ഉത്‌ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങള്‍ക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെയും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.

സീറോ മലബാര്‍ സഭ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ ആമുഖ പ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകര്‍മ്മങ്ങള്‍ക്കും മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ റവ. ഡോ. ജോസഫ് കറുകയില്‍ കാര്‍മ്മികനായിരുന്നു.

പിതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണല്‍ പ്രസിഡന്റ് തോംസണ്‍ തോമസ്, വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാന്‍സിസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.

SMYM പ്രസിഡന്റ് സെറീന റോസ് ജോയ് നയിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ അനേകം കുട്ടികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം സേറ മരിയ ഷിന്റോയും (D/o Shinto Paul and Smitha Kuriakose, Swords) രണ്ടാം സ്ഥാനം ഡാനിയേല്‍ ഇമ്മാനുവേലും( S/o Emmanuel Joseph Thengumpillil and Rita Emmanuel-Lucan), മൂന്നാം സ്ഥാനം ഷിന്റോ പോളും (സോര്‍ഡ്‌സ്) കരസ്ഥമാക്കി.

ഫാ. പോള്‍ മൊറേലി (സഭായോഗം ജനറല്‍ സെക്രട്ടറി അയര്‍ലന്‍ഡ്), ഫാ.ജോസ് ഭരണികുളങ്ങര, (Director മാതൃവേദി അയര്‍ലന്‍ഡ്), ഫാ.ബിനോജ് മുളവരിക്കല്‍ ( Director SMYM യൂറോപ്പ്), ഫാ. മാര്‍ട്ടിന്‍ പറോക്കാരന്‍ (Kilkenny), ഫാ. ജെയ്സണ്‍ കുത്തനാപ്പള്ളില്‍ (Thullamore), ഫാ. സിബി അറക്കല്‍ (Waterford), ഫാ. പോള്‍ തെറ്റയില്‍ (Clonemel), ഫാ. ജില്‍സന്‍ കോക്കണ്ടം (Cork), ഫാ.ജോഷി പറോക്കാരന്‍ (Belfast), ഫാ. ജെയിന്‍ മണ്ണത്തൂക്കാരന്‍ (Belfast), ഫാ. ജോ പഴേപറമ്പില്‍, (Belfast), ഫാ.റോബിന്‍ Limeric), ഫാ. അക്വിനോ (Wexford)
തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

ജോഷി കൊച്ചുപറമ്പില്‍, ബിനു ആദം ബെല്‍ഫാസ്റ്റ്, സാജു ജേക്കബ് ലിമറിക്ക് എന്നിവര്‍ ഓര്‍മ്മകള്‍ക്കു സുഗന്ധവും മനസ്സിനു മധുരവും നല്‍കുന്ന ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. വടക്കന്‍ അയര്‍ലന്‍ഡിലേയും റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലേയും വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്ന് നാനൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാര്‍വത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 വര്‍ഷം യൗസേപ്പിതാവിനു സമര്‍പ്പിച്ചു. 'പാട്രിസ് കോര്‍ഡ്' എന്നപേരില്‍ അപ്പസ്‌തോലിക കത്തും മാര്‍പാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ 2020 ഡിസംബര്‍ എട്ട് മുതല്‍ ആരംഭിച്ച യൗസേപ്പിതാവിന്റെ വര്‍ഷാ ചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ സംഘടിപ്പിച്ചത്.

കഴിഞ്ഞ ഒരുവര്‍ഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് 'സാദരം' എന്ന പേരില്‍ സംഘടിപ്പിച്ച സൂം കൂട്ടായ്മയില്‍ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതിലധികം വൈദീകര്‍ 'സാദരം' പരിപാടിയില്‍ പങ്കെടുത്ത് സന്ദേശം നല്‍കി.

സീറോമലബാര്‍ നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിന്‍സി ജിജി, പോള്‍ കൊടിയന്‍, പിന്റു ജേക്കബ്, ജൂലി, സോണല്‍ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റി സുരേഷ് സെബാസ്റ്റ്യന്‍, ബെന്നി ജോണ്‍, ഫാമിലി അപ്പസ്‌തോലിക് സെക്രട്ടറി അല്‍ഫോന്‍സാ ബിനു, മാതൃവേദി നാഷണല്‍ പ്രഡിഡന്റ് ഡോ.ഷേര്‍ലി ജോര്‍ജ്, സെക്രട്ടറി രാജി ഡൊമിനിക്, പിതൃവേദി ട്രഷറര്‍ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യന്‍ (നോര്‍ത്തേണ്‍ അയര്‍ലണ്ട്) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിയോ ജോസഫ്, ഡബ്ലിന്‍ സോണല്‍ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.