കോവിഡ് യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

കോവിഡ് യുഎഇയില്‍ സർക്കാർ ജീവനക്കാർക്ക് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചു. 2022 ജനുവരി 3 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇത് പ്രകാരം വിവിധ വിഭാഗങ്ങളിലെ ജീവനക്കാർ കോവിഡ് വാക്സിന്‍റെ രണ്ട് ഡോസും ബൂസ്റ്റർ ഡോസും സ്വീകരിച്ചവരായിരിക്കണം.14 ദിവസം കൂടുമ്പോഴെടുക്കുന്ന പിസിആർ പരിശോധനയും ഗ്രീന്‍ പാസ് നിലനിർത്താന്‍ അനിവാര്യമാണ്. ജീവനക്കാർക്ക് മാത്രമല്ല, വിവിധ സേവനങ്ങള്‍ക്കായി സർക്കാർ ഓഫീസുകളിലെത്തുന്നവർക്കും ഇത് ബാധകമാണ്.

രോഗ്യസംബന്ധമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ ബുദ്ധിമുട്ടുളളവർക്ക് ഗ്രീന്‍ പാസ് നിലനിർത്താന്‍ ആഴ്ചയിലൊരിക്കല്‍ പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. 16 വയസിന് താഴെയുളളവർക്ക് ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ ബാധകമല്ല. ക‍ൃത്യമായ ഇടവേളകളില്‍ പിസിആർ പരിശോധന നടത്തിയില്ലെങ്കില്‍ ആപ്പിലെ ഗ്രീന്‍, ഗ്രെ ആയി മാറും. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്‍റെ ആവശ്യകത ആരോഗ്യമന്ത്രാലയം താമസക്കാരെ ഓർമ്മിപ്പിച്ചു.


ഞായറാഴ്ച 285 പേരിലാണ് കോവിഡ് 19 റിപ്പോർട്ട് ചെയ്തത്. 310797 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. 131 പേർ രോഗമുക്തി നേടുകയും ചെയ്തു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 744137 പേരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. 738636 പേർ രോഗമുക്തി നേടുകയും ചെയ്തു. 2151 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.