നൈജീരിയന്‍ ആര്‍ച്ച്ബിഷപ്പ് ഫോര്‍ചുനാറ്റസ് നവാചുകു യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്‍

നൈജീരിയന്‍ ആര്‍ച്ച്ബിഷപ്പ് ഫോര്‍ചുനാറ്റസ് നവാചുകു  യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകന്‍


ജനീവ: ഐക്യരാഷ്ട്രസഭാ കാര്യാലയത്തിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കുമുള്ള വത്തിക്കാന്‍ സിംഹാസനത്തിന്റെ പുതിയ സ്ഥിരം നിരീക്ഷകനായി ഫ്രാന്‍സിസ് മാര്‍പാപ്പ നൈജീരിയന്‍ ആര്‍ച്ച്ബിഷപ്പ് ഫോര്‍ചുനാറ്റസ് നവാചുകുവിനെ നിയമിച്ചു. ആന്റിലീസിലെ അപ്പസ്തോലിക് നൂണ്‍ഷ്യോയായ ഇദ്ദേഹം കാനഡയില്‍ ന്യൂണ്‍ഷ്യോ ആയി നിയമിതനായ ബിഷപ്പ് ഇവാന്‍ ജുര്‍കോവിച്ചിന്റെ പിന്‍ഗാമിയായാണ് യുഎന്നില്‍ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനാകുന്നത്.

ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സ്ഥിരം നിരീക്ഷകനായും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനിലേക്കുള്ള (ഐഒഎം) വിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായും ഇതോടൊപ്പം ആര്‍ച്ച്ബിഷപ്പ് നവാചുക്വുവിനെ നിയമിച്ചതായി എപ്പിസ്‌കോപ്പല്‍ സെക്രട്ടറിയേറ്റ് ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു. അക്വാവിവയുടെ സ്ഥാനിക മെത്രാനുമാണ് ഫോര്‍ചുനാറ്റസ് നവാചുകു.

2018 ഫെബ്രുവരി 27-ന് സെന്റ് ലൂസിയ, ഗ്രെനഡ, ബഹാമസ് എന്നിവിടങ്ങളിലേക്ക് അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ആര്‍ച്ച്ബിഷപ്പ് ന്വാചുക്വു നിയോഗിക്കപ്പെട്ടിരുന്നു. 2018 മാര്‍ച്ച് 9-ന് സുരിനാമിലേക്കുള്ള അപ്പസ്‌തോലിക് നുണ്‍ഷ്യോ ആയി; 2018 സെപ്റ്റംബര്‍ 8-ന് ബെലീസിന്റെ കൂടി ചാര്‍ജ് ലഭിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.