റോം: സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക അതിക്രമങ്ങള്‍ പൈശാചികമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ ചാനലായ ടിജി5 നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിക്കിടെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ വിമര്‍ശനം. ഭര്‍ത്താക്കന്മാരാല്‍ പോലും മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ഭര്‍ത്താവിന്റെ പീഡനത്തിനിരയായി രക്ഷപ്പെട്ട ജിയോവന്ന എന്ന പെണ്‍കുട്ടിയുടെ ചോദ്യത്തിനാണ് മൂര്‍ച്ചയുള്ള വാക്കുകളില്‍ മാര്‍പാപ്പ മറുപടി നല്‍കിയത്.
സ്വയം പ്രതിരോധിക്കാന്‍ കഴിയാത്തവരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്നത് പൈശാചികമാണ്. ഇത് വളരെ അപമാനകരമാണ്. അച്ഛനമ്മമാര്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതും വിലക്കപ്പെടേണ്ടതാണെന്ന് മാര്‍പാപ്പ പറഞ്ഞു. മാതാപിതാക്കള്‍ മക്കളുടെ മുഖത്തടിക്കരുത്. മുഖമാണ് ഓരോരുത്തരുടെയും അന്തസ്. തെരുവില്‍ കഴിയുന്ന മറ്റൊരു സ്ത്രീയും 25 വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം തിരികെയെത്തിയ ഒരാളും പരിപാടിയില്‍ മാര്‍പാപ്പയോടു തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു.
കോവിഡ് കാലത്ത് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ത്രീപീഡനക്കേസുകളില്‍ 62 ശതമാനവും ഗാര്‍ഹിക പീഡനങ്ങളാണ്.
ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിക്കുന്നത് ഇതാദ്യമല്ല. ലോക്ഡൗണ്‍ കാലത്ത് വിവിധ രാജ്യങ്ങളിലായി സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളോടും അദ്ദേഹം സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ഇരകളാക്കപ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയ്ക്കും ആഹ്വാനം നല്‍കി.
ഇറ്റലിയില്‍ പ്രതിദിനം സ്ത്രീകള്‍ക്കെതിരായ തൊണ്ണൂറോളം അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും 62 ശതമാനം ഗാര്‍ഹിക പീഡനക്കേസുകളാണെന്നും കഴിഞ്ഞ മാസം പുറത്തുവിട്ട പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.