ആക്രി സാധനം ഉപയോഗിച്ച് പുതിയ വാഹനം; പകരം ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ആക്രി സാധനം ഉപയോഗിച്ച് പുതിയ വാഹനം; പകരം ബൊലേറോ വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

മുംബൈ: ട്വിറ്ററില്‍ വളരെ സജീവമാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രസകരമായതും ആളുകളെ കണക്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ നിരവധി ട്വീറ്റുകള്‍ പലപ്പോഴായി അദ്ദേഹം പങ്ക് വെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ നിന്നുള്ള സ്‌ക്രാപ്പ് മെറ്റല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഫോര്‍ വീലറിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

ഹിസ്റ്റോറിക്കാനോ ചാനലാണ് യുട്യൂബില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകന്റെ ആഗ്രഹം നിറവേറ്റുന്നതിനായി മഹാരാഷ്ട്രയിലെ ദത്താത്രയ ലോഹര്‍ എന്ന ആളാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. വെറും 60,000 രൂപ മുതല്‍മുടക്കിലാണ് വാഹനം പണികഴിപ്പിച്ചത്.

ഈ വീഡിയോ ആണ് ആനന്ദ് മഹിന്ദ്ര ഷെയര്‍ ചെയ്തിരിക്കുന്നത്. ''ഇത് വാഹന നിര്‍മ്മാണ റെഗുലേഷന്‍സ് ഒന്നും പാലിക്കുന്നില്ലെങ്കിലും ആളുകളുടെ കഴിവിനെ അഭിനന്ദിക്കുന്നത് ഞാന്‍ ഒരിക്കലും അവസാനിപ്പിക്കില്ല. മൊബിലിറ്റിയോടുള്ള അവരുടെ അഭിനിവേശം അഭിനന്ദിക്കേണ്ട ഒന്നുതന്നെയാണ് എന്നും അദ്ദേഹം കുറിച്ചു.

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്ന കമ്മാരന്‍ വാഹനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്നതും കാണാം. ഇരുചക്രവാഹനങ്ങളില്‍ സാധാരണയായി കാണുന്ന കിക്ക്-സ്റ്റാര്‍ട്ട് മെക്കാനിസവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ കാര്‍ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വാഹനമാണിത്.

വാഹനം പുറത്തേക്ക് ഓടുന്നതില്‍ നിന്ന് പ്രാദേശിക അധികാരികള്‍ വിലക്കാന്‍ സാധ്യതയുണ്ടെന്നും ആനന്ദ് മഹീന്ദ്ര മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നൂതനമായ ഈ സൃഷ്ടിയ്ക്ക് പ്രതിഫലമായി, മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ദത്താത്രയ ലോഹറിന് ഒരു ബൊലേറോ വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമായി ഈ സൃഷ്ടി മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'നിയമങ്ങള്‍ ലംഘിക്കുന്നതിനാല്‍ വാഹനം ഓടുന്നതില്‍ നിന്ന് പ്രാദേശിക അധികാരികള്‍ അദ്ദേഹത്തെ തടയാന്‍ സാധ്യതയുണ്ട്. ആ വാഹനത്തിന് പകരമായി ഞാന്‍ അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ബൊലേറോ വാഗ്ദാനം ചെയ്യുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും നല്‍കും എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.