കാലടിയില്‍ സിപിഐ, സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു: പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കാലടിയില്‍ സിപിഐ, സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു: പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം

കൊച്ചി: കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പുതിയകര സ്വദേശികളായ സേവ്യര്‍ (46), ക്രിസ്റ്റിന്‍ ബേബി (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് സിപിഐ ആരോപിച്ചു. വീടുകയറിയായിരുന്നു അക്രമം. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രദേശത്ത് തര്‍ക്കമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്.

സിപിഎം വിട്ട് പ്രവ൪ത്തകർ സിപിഐ യിലേക്കെത്തിയതിൽ ത൪ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടു൦,പരിസരത്തെ വാഹനങ്ങളും സ൦ഘ൪ഷത്തിൽ തക൪ത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളെ ന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിപിഐ രംഗത്തെത്തിയിരിക്കുകയാണ്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സിപിഐ കാലടി ലോക്കൽ കമ്മിറ്റി പറഞ്ഞു. ഗുണ്ടാ സംഘങ്ങൾക്ക് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ ഒത്താശയെന്ന് സെക്രട്ടറി വ്യക്തമാക്കി. ഗുണ്ടകളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന ഉത്തരവ് പൊലീസ് പാലിച്ചില്ലെന്നും ആരോപണമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.