തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ ചതിക്കപ്പെടാം; കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ ചതിക്കപ്പെടാം; കൃഷി മന്ത്രിയുടെ പ്രസ്താവനക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര കൃഷി മന്ത്രി സൂചന നല്‍കിയതിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്. കാര്‍ഷിക നിയമങ്ങള്‍ നല്ലതായിരുന്നു എങ്കില്‍ മാപ്പുപറഞ്ഞ് പിന്‍വലിച്ചത് എന്തിനാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു.

കൃഷി മന്ത്രിയുടെ വാക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധത തെളിയിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ വീണ്ടും ചതിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.

കര്‍ഷകരുടെ ഒരു വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പിലാക്കിയേക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സൂചിപ്പിച്ചിരുന്നു. ഇതാണിപ്പോള്‍ വിവാദമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.