തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും.
വാക്സിനേഷൻ ഊർജിതമാക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം. സംസ്ഥാനത്തെ ഇന്നലെ മാത്രം 19 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കേരളത്തിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു.
ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇത് ഏറെ ആശങ്കപ്പെടുത്തുന്നു. കര്‍ണാടകയില്‍ നേരത്തെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സമാന മാതൃകയില്‍ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കേരളവും ആലോചിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.