മസ്കറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്നിത് പുതിയ നിർദ്ദേശങ്ങള്‍ നൽകി ഒമാന്‍. 18 വയസിന് മുകളിലുളള പ്രവാസികള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണമെന്നത് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഉത്തരവ് വ്യക്തമാക്കുന്നു. യാത്രക്ക് മുമ്പുള്ള 72 മണിക്കൂറിനുള്ളിലെ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ 7 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവർക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കിയിട്ടുണ്ട്.

നവംബർ 28 നാണ് ദക്ഷിണാഫ്രിക്ക ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുളളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. ഒമാനില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വർദ്ധനവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ 121 പേർക്കാണ് ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.