അവസാന നിമിഷങ്ങളിലെ അനിശ്ചിതത്വം; ട്രംപിനെ എഴുതിത്തള്ളാൻ വരട്ടെ

അവസാന നിമിഷങ്ങളിലെ അനിശ്ചിതത്വം; ട്രംപിനെ എഴുതിത്തള്ളാൻ വരട്ടെ

ന്യൂയോർക്ക് : ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്നെയാണ് ലീഡ് ചെയ്യുന്നത് എങ്കിലും  പല സംസ്ഥാനത്തും ഇനിയും ഫലം മാറി മറിയാം. വോട്ടെണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളെങ്കിലും ബാക്കിയുണ്ട്. അതുകൊണ്ട് മത്സരം അവസാനിച്ചെന്ന് പറയാനാവില്ല.  ലീഡ് നില വളരെ ഉയർന്ന സ്ഥലങ്ങളിൽ പോലും താൻ പരാജയപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ട്രംപ് കരുതുന്നു. അത് കൊണ്ട് തന്നെ ഒരു നിയമപോരാട്ടത്തിലേക്ക് കടന്നു കഴിഞ്ഞു ട്രംപ് ക്യാമ്പ്.

അലാസ്‌കയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. റിപ്ലബിക്കന്‍ പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പുള്ള ഇടമാണിത്. 56 ശതമാനം വോട്ടെണ്ണല്‍ മാത്രമാണ് നടന്നത്. 62 ശതമാനത്തിന് മുന്നിലാണ് ട്രംപ്. ബൈഡന് 33 ശതമാനമാണ് ഉള്ളത്. അരിസോണയില്‍ എഡിസണ്‍ റിസര്‍ച്ച് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ജോ ബൈഡന്‍ വളരെ മുന്നിലാണ്. ഇവിടെ ബൈഡന്‍ ജയിച്ചെന്ന് അസോസിയേറ്റഡ് പ്രസ്സും ഫോക്‌സ് ന്യൂസും പറഞ്ഞു.86 ശതമാനം വോട്ടെണ്ണല്‍ അരിസോണയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബൈഡന്‍ 5.07 ശതമാനം വോട്ടിന് മുന്നിലാണ്. ട്രംപിന് ഇവിടെ 47.9 ശതമാനമാണ് ഉള്ളത്. ഇവിടെ ഫലം വരാന്‍ വൈകും. ഇനിയും നാല് ലക്ഷത്തോളം ബാലറ്റുകൾ എണ്ണാനായി ബാക്കി ഉണ്ട്.

ജോര്‍ജിയയില്‍ ട്രംപ് വളരെ ചെറിയ ലീഡിലാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ അറ്റ്‌ലാന്‍ഡയ്ക്ക് സമീപമുള്ള വലിയ കൗണ്ടികളിലെ വോട്ടുകള്‍ ഇനിയും എണ്ണിയിട്ടില്ല. ഇതെല്ലാം ഡെമോക്രാറ്റ് കോട്ടയാണ്. 49.7 ശതമാനം വോട്ടിനാണ് ട്രംപ് മുന്നിലുള്ളത്. ബൈഡന് 49 ശതമാനം വോട്ടുണ്ട്.

ജോര്‍ജിയയിലെ നിയമപ്രകാരം സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ 0.5 വിജയശതമാനമാണ് ഉള്ളതെങ്കില്‍ വീണ്ടും വോട്ടെണ്ണാന്‍ തോറ്റ സ്ഥാനാര്‍ത്ഥിക്ക് ആവശ്യപ്പെടാം. മെയിനില്‍ വോട്ടെണ്ണല്‍ വ്യത്യാസമുണ്ട്. പോപ്പുലര്‍ വോട്ട് നേടിയ വ്യക്തിയ്ക്കും, കോണ്‍ഗ്രഷനല്‍ ജില്ലകളിലെ വിജയിക്കും തമ്മില്‍ വോട്ടുകള്‍ പാതിയായിട്ടാണ് നല്‍കുന്നത്. ട്രംപ് രണ്ടാമത്തെ കോണ്‍ഗ്രസഷനല്‍ ജില്ലയില്‍ ഇവിടെ ലീഡ് ചെയ്യുന്നുണ്ട്. നാലാമത്തെ വോട്ട് ട്രംപിന് ലഭിക്കുമെന്നാണ് പ്രവചനം.

അതേസമയം മിഷിഗണില്‍ ബൈഡന്റെ ലീഡ് കുത്തനെ വര്‍ധിക്കുകയാണ്. 50.3 ശതമാനത്തിന് ബൈഡന്‍ ഇവിടെ ലീഡ് ചെയ്യുന്നു. ട്രംപിന് 48.1 ശതമാനം വോട്ടാണ് ഉള്ളത്.99 ശതമാനം വോട്ടുകളും ഇവിടെ എണ്ണി കഴിഞ്ഞതാണ്. നെവാഡയിലും വോട്ടെണ്ണല്‍ കഴിഞ്ഞു. ബൈഡന്‍ 49.3 ശതമാനത്തിനും ട്രംപ് 48.7 ശതമാനത്തിനും മുന്നിലാണ്. നെവാഡയിലെ ഏറ്റവും വലിയ കൗണ്ടിയായ ക്ലാര്‍ക്ക് കൗണ്ടിയില്‍ ബൈഡന്‍ വളരെ മുന്നിലാണ്. ഇവിടെ ജയം ബൈഡനൊപ്പമാകുമെന്നാണ് പ്രതീക്ഷ.

നോര്‍ത്ത് കരോലിനയില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്. 95 ശതമാനം വോട്ടാണ് എണ്ണികഴിഞ്ഞത്. രണ്ട് ശതമാനത്തില്‍ കുറവ് ലീഡാണ് ട്രംപിനുള്ളത്. 50.1 ശതമാനത്തിനാണ് ട്രംപ് മുന്നില്‍ നില്‍ക്കുന്നത്. 48.7 ശതമാനം ബൈഡനുണ്ട്. അതേസമയം മെയിന്‍ ഇന്‍ ബാലറ്റുകള്‍ നവംബര്‍ 12 വരെ ഇവിടെ സ്വീകരിക്കുന്നുണ്ട്. അടുത്ത ആഴ്ച്ച മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പെനിസില്‍വാനിയയില്‍ ട്രംപാണ് ലീഡ് ചെയ്യുന്നത്. 88 ശതമാനം വോട്ട് എണ്ണി കഴിഞ്ഞു. ട്രംപ് 50.8 ശതാനം വോട്ടിനാണ് മുന്നിലാണ്. ഒരു മില്യണ്‍ വോട്ട് എണ്ണാനുണ്ടെന്നാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് നേരത്തെ പറഞ്ഞത്.വിജയമാര്‍ജിന്‍ ഒരു ശതമാനത്തില്‍ താഴെയായാല്‍ ഇവിടെ വോട്ട് വീണ്ടും എണ്ണും. ഇവിടെയും മെയില്‍ ഇന്‍ ബാലറ്റുകള്‍ അനുവദനീയമാണ്. ഇതിനെതിരെയാണ് ട്രംപ് കോടതിയില്‍ പോകുന്നത്. 

വിസ്‌കോണ്‍സിനില്‍ കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുകയാണ്. ഇഞ്ചോടിഞ്ചാണ് കാര്യങ്ങള്‍. ബൈഡന്‍ ജയിച്ച പോലെയാണ് കാര്യങ്ങള്‍. 99 ശതമാനം വോട്ടുകളും എണ്ണി കഴിഞ്ഞു. ബൈഡന്‍ 49.4 ശതമാനത്തിനാണ് ലീഡ് ചെയ്യുന്നത്. ട്രംപിന് 48.8 ശതമാനം വോട്ടുണ്ട്. ഒരു ശതമാനത്തില്‍ താഴെയായത് കൊണ്ട് വിസ്‌കോന്‍സിന്‍ ഫലത്തിനെതിരെ ട്രംപ് രംഗത്തുണ്ട്. റീകൗണ്ടിംഗാണ് ട്രംപ് ആവശ്യപ്പെടുന്നത്.

എന്‍ബിസിയും എപിയും അടക്കമുള്ളവര്‍ ബൈഡനാണ് വിജയിച്ചതെന്ന് പറയുന്നു. അതേസമയം ട്രംപിന് ഇനി ജയിക്കണമെങ്കില്‍ ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളെല്ലാം നേടണം.

ജോര്‍ജിയയില്‍ കടുത്ത പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.