ത്രേസ് (തുര്‍ക്കി): തീവ്ര ഇസ്ലാമിക വാദിയും തുര്‍ക്കി ഭരണാധികാരിയുമായ തയിബ് ഏര്‍ദോഗന്റെ ഇസ്ലാം മത പ്രീണനം തുടരുന്നു. തുര്‍ക്കി ത്രേസ് പ്രവിശ്യയിലെ ഇഡേര്‍നിയില്‍ സ്ഥിതി ചെയ്യുന്ന പ്രാചീന ക്രൈസ്തവ ദേവാലയം ക്രിസ്തുമസ് തലേന്ന് മോസ്‌ക്കാക്കി മാറ്റിയാണ് ഇത്തവണ ഏര്‍ദോഗന്‍ തന്റെ ക്രൈസ്തവ വിരോധം വ്യക്തമാക്കിയത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഈ ക്രൈസ്തവ ദേവാലയം മോസ്‌ക്കാക്കി മാറ്റിയതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ദേവാലയത്തിന് 1965 ലെ ഭൂചലനത്തില്‍ നാശനഷ്ടം സംഭവിച്ചിരുന്നു.
അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 24 ന് തുര്‍ക്കിയുടെ മതകാര്യ വകുപ്പ് അധ്യക്ഷന്‍ അലി എര്‍ബാസ് നേതൃത്വം നല്‍കിയ പ്രാര്‍ത്ഥനയോടു കൂടിയാണ് ആരാധനാലയം മുസ്ലിം വിശ്വാസികള്‍ക്ക് വിട്ടുനല്‍കിയത്. ഇസ്താംബൂളിലെ ചരിത്ര പ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം കഴിഞ്ഞ വര്‍ഷം മുസ്ലിം ആരാധനാലയമായി മാറ്റിയിരുന്നു.
ഇതേപ്പറ്റി അലി എര്‍ബാസ് ചടങ്ങില്‍ പരാമര്‍ശിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ബാള്‍ക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും മസ്ജിദും മിനാരവും എവിടെ കണ്ടാലും സന്തോഷമാണെന്നും ഇപ്പോള്‍ എഡിര്‍നിലെ ക്രിസ്ത്യന്‍ പള്ളി മോസ്‌ക്കാക്കി തുറക്കുകയാണെന്നും അലി എര്‍ബാസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ദേവാലയം തുര്‍ക്കി പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ മുന്‍കൈയെടുത്താണ് മോസ്‌കാക്കി മാറ്റിയത്. തുര്‍ക്കിയുടെ നടപടിയില്‍ ക്രൈസ്തവ നേതാക്കന്മാരും അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഇതിനു ശേഷവും നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് തുര്‍ക്കി മോസ്‌ക്കാക്കി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഡിര്‍നിലെ ക്രൈസ്തവ ദേവാലയം മോസ്‌ക്കാക്കി മാറ്റിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.