രണ്ടാം പിണറായി സര്‍ക്കാരില്‍ ജനത്തിന് തൃപ്തിയില്ല: വിമര്‍ശനമുയര്‍ത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം

രണ്ടാം പിണറായി സര്‍ക്കാരില്‍ ജനത്തിന് തൃപ്തിയില്ല: വിമര്‍ശനമുയര്‍ത്തി സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനും പൊലീസിനും രൂക്ഷ വിമര്‍ശനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രകടനം മുന്‍ സര്‍ക്കാരിന്റേതു പോലെ ജനങ്ങളില്‍ മതിപ്പുണ്ടാക്കിയില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പോലീസിന്റെ ഇടപെടലുകള്‍ പലതും ജനങ്ങളില്‍ അവമതിപ്പ് ഉണ്ടാക്കുന്നതിന് കാരണമായി.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അതിസമര്‍ഥമായ മികവും പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമാണ് തുടര്‍ ഭരണം സാധ്യമാക്കിയതെന്നും ചരിത്രം ഏല്‍പ്പിച്ച ഈ ചുമതല എങ്ങനെ നിര്‍വഹിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് രാജ്യത്ത് ഇടതുപക്ഷത്തിന്റെ ഭാവിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ബദല്‍ ശക്തിയാകുവാനായി പുതുവഴി സ്വയം വെട്ടിത്തെളിക്കണം. രാജ്യത്ത് കര്‍ഷക സമരം വലിയ സന്ദേശമാണ് പകര്‍ന്ന് നല്‍കിയത്. നിശ്ചയദാര്‍ഢ്യത്തോടെ ചെറുക്കാന്‍ തയ്യാറായാല്‍ ജനവിരുദ്ധ നയങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കുമെന്ന് വ്യക്തമായതായും പിള്ള പറഞ്ഞു.

പോലീസ് സേനയിലും സിവില്‍ സര്‍വ്വീസിലും ആര്‍എസ്എസ് കടന്നുകയറ്റം ഉണ്ടായതായും പാര്‍ട്ടി സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയും അതീവ ശ്രദ്ധയും പുലര്‍ത്തേണ്ടതുണ്ടെന്നും പാര്‍ട്ടിയും ഇക്കാര്യത്തില്‍ കൂടുതല്‍ വിലയിരുത്തല്‍ നടത്തേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.