പുതുവത്സരാഘോഷം, കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ്

പുതുവത്സരാഘോഷം, കോവിഡ് മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ്

ദുബായ്: പുതിയ വ‍ർഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ലോകം. ഇത്തവണയും വെടിക്കെട്ടും ആഘോഷപരിപാടികളുമായി ദുബായ് പുതിയ വർഷത്തെ സ്വാഗതം ചെയ്യും. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് അധികൃതർ ഓ‍ർമ്മപ്പെടുത്തി.

ഇന്‍ഡോ‍ർ- ഔട്ട്ഡോ‍ർ പരിപാടികളില്‍ മാസ്ക് നിർബന്ധമാണ്. മാസ്ക് ധരിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ 3000 ദിർഹമാണ് പിഴ. ആഘോഷത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുജനങ്ങള്‍ കോവിഡ് മാർഗനിർദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ നല്‍കി.

ദുബായിൽ 29 ഇടങ്ങളില്‍ ഇത്തവണ പുതുവത്സര വെടിക്കെട്ട് കാണാനുളള അവസരമുണ്ട്. ആഘോഷങ്ങളില്‍ പങ്കുചേരുമ്പോള്‍ ആരോഗ്യവും സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.