തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള ആശുപത്രികളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് സഹായധനം ലഭിക്കില്ല. കോവിഡ് മരണത്തിന്റെ അംഗീകൃത പട്ടികയില്‍ ഇടം കിട്ടാത്തതാണ് ഇതിന് കാരണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 50,000 രൂപയാണ് ലഭിക്കാത്തത്. കേരളത്തിലെ എല്‍.എസ്.ജി.ഡി സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മരണസര്‍ട്ടിഫിക്കറ്റിനുള്ള പോര്‍ട്ടലില്‍ നിന്ന് ഇവര്‍ തള്ളപ്പെടും. ഇതിന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ആശുപത്രി ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപന സര്‍ട്ടിഫിക്കറ്റ് മതിയാകില്ല.
കാസര്‍കോട് ജില്ലയിലെ അര്‍ഹരായ 51 പേര്‍ ഇതുമൂലം പോര്‍ട്ടലില്‍ നിന്ന് പുറത്തായി. കര്‍ണാടകയിലെ വിവിധ ആശുപത്രികളില്‍ മരിച്ചവരാണിവര്‍. കോയമ്പത്തൂരില്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ മരിച്ചവരും പട്ടികയില്‍ ഇല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍ കേരളത്തില്‍ നിരവധിയുണ്ട്. ഇവര്‍ക്കും സഹായധനം കിട്ടില്ല.
റവന്യു വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള കോവിഡ് മരണ സഹായ ധനം ആശ്രിതര്‍ക്ക് ലഭിക്കാന്‍ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും കോവിഡ് ഡെത്ത് ഡിക്ലറേഷന്‍ സര്‍ട്ടിഫിക്കറ്റും (ഡി.ഡി.ഡി.) ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റും വേണം. ഇവ കിട്ടിയാല്‍ അതത് ജില്ലകളിലെ സി.ഡി.എ.സി. (കോവിഡ് ഡെത്ത് അസെര്‍ട്ടൈന്‍ കമ്മിറ്റി) പരിശോധിച്ച് അര്‍ഹരായവരെ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്കാണ് സഹായധനം ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.