മകളെ കാണാന്‍ പുലര്‍ച്ചെ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

മകളെ കാണാന്‍ പുലര്‍ച്ചെ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു

തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍ സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി സൈമണ്‍ ലാല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പേട്ട ചാലക്കുടി ലൈനിലാണ് സംഭവം.

മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ടതോടെ സൈമണ്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാതെ വന്നതോടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ പിടിവലി ഉണ്ടാവുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി സൈമണ്‍ തന്നെ സംഭവം അറിയിച്ചു.

യുവാവിനെ കുത്തിയതായും ആശുപത്രിയില്‍ എത്തിക്കണമെന്നും സൈമണ്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനീഷ് ജോര്‍ജ്.

കൊല്ലപ്പെട്ട അനീഷും പ്രതി സൈമണിന്റെ മകളും പള്ളിയിലെ ക്വയര്‍സംഘത്തില്‍ ഒരുമിച്ചായിരുന്നു. ഈ പരിചയമാണ് സൗഹൃദത്തിലേക്കെത്തിയത്. ഇരുവരും തമ്മില്‍ സൗഹൃദത്തിലായിരുന്ന കാര്യം അധികമാര്‍ക്കും അറിയുമായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെയാകാം അനീഷ് സ്വന്തം വീട്ടില്‍നിന്ന് പുറത്തിറങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. നാല് മണിയോടെയാണ് സൈമണിന്റെ വീട്ടില്‍വെച്ച് അനീഷിന് കുത്തേറ്റത്. ഏറെക്കാലം പ്രവാസിയായിരുന്ന സൈമണ്‍ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ സംഭവസമയത്ത് വാടകയ്ക്ക് താമസിക്കുന്നവര്‍ ഇവിടെയുണ്ടായിരുന്നില്ല.

വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും മുന്‍ വൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അസിസ്റ്റന്‍ന്റ് കമ്മീഷണര്‍ ഡി കെ പ്രിഥ്വിരാജ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.