ലണ്ടന്‍: 35,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ മഞ്ഞുകട്ട വീണ് തകര്‍ന്നു. 200 യാത്രികരുമായി പറന്ന വിമാനമാണ് വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്.
എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനത്തിലെ യാത്രികരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വിമാനത്തിന് 1000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന മറ്റൊരു വിമാനത്തില്‍ നിന്നാണ് മഞ്ഞുകട്ട വീണത്.
ദശലക്ഷത്തില്‍ ഒന്ന് മാത്രം സാധ്യതയുള്ള അപകടമാണ് സംഭവിച്ചതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഡിസംബര്‍ 24നായിരുന്നു അപകടം സംഭവിച്ചത്. ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്ന് കോസ്റ്റാറിക്കയിലെ സാന്‍ജോസിലേക്ക് പോകുകയായിരുന്നു ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ബോയിങ് 777 വിമാനം.
മഞ്ഞുകട്ട വീണതിനെ തുടര്‍ന്ന് വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ വിണ്ടുചിതറിയെങ്കിലും പൊട്ടിയടര്‍ന്നുവീണില്ല. രണ്ട് ഇഞ്ച് കനത്തില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് സമാനമായ കരുത്തുള്ള ഗ്ലാസാണ് വിമാനങ്ങളുടെ വിന്‍ഡ്‌സ്‌ക്രീനിന് ഉപയോഗിക്കാറ്. എമര്‍ജന്‍സി ലാന്‍ഡിങ്ങിന് വിധേയമായ വിമാനം തകരാര്‍ പരിഹരിച്ച് 50 മണിക്കൂറിന് ശേഷമാണ് സര്‍വീസ് തുടരാന്‍ സാധിച്ചത്. ക്രിസ്മസ് ആഘോഷിക്കാന്‍ പുറപ്പെട്ടവരായിരുന്നു യാത്രികരിലേറെയും. ആഘോഷം നടക്കാതെ പോയതിലും അപകടം സംഭവിച്ചതിലും ബ്രിട്ടീഷ് എയര്‍വേയ്‌സ് മാപ്പപേക്ഷ നടത്തി.
പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയേ വിമാനം പറത്താനാകൂവെന്നും അതിനാലാണ് ഇത്രയും വൈകിയതെന്നും കമ്പനി വ്യക്തമാക്കി. വിമാനയാത്രാ തുക റീഫണ്ട് ചെയ്യുമെന്ന് അറിയിച്ച ബ്രിട്ടീഷ് എയര്‍വേയ്‌സ് യാത്ര വൈകിയതിന് 520 പൗണ്ട് വീതം നഷ്ടപരിഹാരമായി നല്‍കുമെന്നും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.