ഷാർജ: യുഎഇയിലെ സ്കൂളുകള്‍ക്ക് പൊതുവായി ഇ ലേണിംഗിലേക്ക് മാറാനുളള നിർദ്ദേശം നല്‍കിയിരുന്നുവെങ്കിലും കോവിഡ് മുന്‍കരുതലുകള്‍ പാലിച്ച് ഷാർജയിലെ സ്കൂളുകളിലും ക്യാംപസുകളിലെത്തിയുളള പഠനം തുടരും. ജനുവരി മൂന്നിനാണ് ശൈത്യകാല അവധി കഴിഞ്ഞ് എമിറേറ്റിലെ സ്കൂളുകള്‍ തുറക്കുന്നത്. അതേസമയം 12 വയസിന് മുകളിലുളള കുട്ടികള്‍ 96 മണിക്കൂറിനുളളില്‍ പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാവണം സ്കൂളുകളിലെത്തേണ്ടത്. രാവിലെയുളള അസംബ്ലിയും സ്കൂള്‍ ട്രിപ്പുകളും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കില്ല.
നേരത്തെ ശൈത്യകാല അവധി കഴിഞ്ഞ് തുറക്കുന്ന രണ്ടാഴ്ചക്കാലം സ്കൂളുകളും കോളേജുകളും ഓണ്‍ലൈനിലേക്ക് മാറണമെന്ന നിർദ്ദേശം യുഎഇ പൊതുവായി നല്കിയിരുന്നു. എന്നാല്‍ ഓരോ എമിറേറ്റിലേയും അധികൃതരാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. അതു പ്രകാരം രണ്ടാഴ്ചക്കാലം ഇ ലേണിംഗ് ആയിരിക്കുമെന്ന് അബുദബിയും മുന്‍കരുതലുകള്‍ പാലിച്ച് ഫേസ് ടു ഫേസ് പഠനം തുടരുമെന്ന് ദുബായും അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.