വീല്‍ച്ചെയറില്‍ ഇരുന്നും കടല്‍ ആസ്വദിക്കാം; വഴിയൊരുക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

വീല്‍ച്ചെയറില്‍ ഇരുന്നും കടല്‍ ആസ്വദിക്കാം; വഴിയൊരുക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: കടല്‍ കാഴ്ചകള്‍ പലപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് സ്വപ്‌നമായി അവശേഷിക്കുകയാണ് പതിവ്. വീല്‍ച്ചെയറില്‍ തീരത്തേക്ക് ഇറങ്ങാനുള്ള പ്രയാസം തന്നെയാണ് പ്രധാന കാരണം. എന്നാല്‍ ഈ തടസത്തെ ദൂരീകരിച്ച് ഭിന്നശേഷിക്കാരുടെ ആഗ്രഹത്തെ സഫലമാക്കിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.

മറീനാ ബീച്ചില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രയോജനകരമാകുന്ന റാമ്പ് ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സര്‍വീസ് റോഡില്‍ നിന്ന് കടല്‍ത്തീരം വരെയാണ് ഈ റാമ്പ്. തിങ്കളാഴ്ച തുറന്നു കൊടുത്ത റാമ്പ് ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.

ജനുവരി രണ്ടുവരെ തല്‍ക്കാലത്തേക്കായിരുന്നു റാമ്പ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ അറിയിച്ചു. ഭിന്നശേഷിക്കാരില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള അഭ്യര്‍ഥന പാലിച്ചായിരുന്നു ഇത്. അതേസമയം താല്‍ക്കാലിക റാമ്പ് ഉടന്‍ സ്ഥിരപ്പെടുത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.