പ്രോ ചാന്‍സലര്‍ക്ക് അധികാരം: ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുനല്‍കാമെന്ന് ഗവര്‍ണര്‍

പ്രോ ചാന്‍സലര്‍ക്ക് അധികാരം: ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടുനല്‍കാമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അധികാരം പ്രോ ചാന്‍സലര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരട്ടെ എന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

സര്‍വ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരവും വഴിവിട്ട നിയമനങ്ങളും ചൂണ്ടിക്കാട്ടി ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്നു കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതാണ് നിലവിലുള്ള പ്രതിസന്ധിയുടെ തുടക്കം. പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ച് ഗവര്‍ണര്‍ പരസ്യ പ്രസ്താവനകൂടി നടത്തിയതോടെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് മൂര്‍ച്ഛിച്ചിക്കുകയായിരുന്നു.

ഗവര്‍ണര്‍ ബിജെപി ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന രാഷ്ട്രീയ നിറം നല്‍കി വിഷയം ഗൗരവകരമല്ലെന്നു വരുത്താനായിരുന്നു സര്‍ക്കാരും ഘടകകക്ഷികളും ശ്രമിച്ചത്. ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലാ എന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നത്.

നിയമന ശുപാര്‍ശയുമായി ഗവര്‍ണര്‍ക്ക് കത്തെഴുതിയത് ചട്ടലംഘനമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വാദിച്ചത്. കത്തെഴുതിയതില്‍ തെറ്റില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുന്നു. ഇത് സര്‍ക്കാരിന്റെ കൂടി നിലപാടാണെന്ന് ഗവര്‍ണര്‍ കരുതുന്നുണ്ട്. അതിനാലാവണം വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.