ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-7 (നർമഭാവന 2)

ഒരു നാടൻ ഗാർഹികപീഡനം - ഭാഗം-7 (നർമഭാവന 2)

മർക്കടമാമൻ നൂറേൽ പാഞ്ഞു...!
തനിക്കുചുറ്റും സംഭവിക്കുന്നതെല്ലാം...,
ഒരു ദുസ്സ്വപനംപോലെ കോരക്കും...!
തീരുവാ പിരിവുകാരും, വന്യമൃഗപാലകരും,
നെട്ടോട്ടം.! കോരപ്പൻ, തല കുമ്പിട്ട് ഇരുന്നു.!!
പോലീസ്സുകാരും, വനപാലകരും..., കോരയെ തോളിൽതട്ടി വിളിച്ചു........
`എല്ലാം..എന്റെ..ജാതകദോഷമാ സാറേ..'!
`ജാമ്യം കിട്ടാത്ത പണിയാ താൻ ചെയ്തേ..?
വന്യജീവികൾക്ക് പൊറോട്ട പാടില്ലെന്ന്
അറിയണം...; മൂപ്പന്റെ സ്ഥിരം അടവായിത്..'!
വനപാലകർ വിടുന്ന ലക്ഷണമില്ല....
'രണ്ട് ജാമ്യക്കാർ വേണ്ടിവരും...'
'ഒരു പാത്രം കറിയും, ദോശേം ... എടുത്തോ...'
കോര..കിടുകിടാ വിറയ്കുന്നു..

`നല്ല വിശപ്പ്..;ഉഴുന്നുവട ബാക്കിയുണ്ടോടേ..?"
`ജാതക ദോഷമാ'.. കോര കൈ മലർത്തി..!
ഹേഡേമാൻ മല്ലികയെ വിവരം ധരിപ്പിച്ചു..!
അതുകണ്ട് .. കോരപ്പൻ ഞെട്ടുന്നു....!!
കച്ചവടമോ തുലഞ്ഞു....!!
`..ഡേയ്..പോണാൽ പോകട്ടും പൊറോട്ട...'
'ഡോണ്ടു വറി കോരപ്പാ.' എക്സ്സൈസ്സുകാർ ആശ്വസിപ്പിച്ചു..'
'ഇന്ന് വീട്ടിൽ പോയാൽ, കോരേ നിന്റെ പുറം
കൊഴുക്കട്ടപ്പരുവമാ..'ഹേഡേമാൻ' പറഞ്ഞു!
പവനായിക്ക് കൊട്ടേഷൻ പോയിക്കാണും..!
`സർവ്വം ജാതകദോഷം..!'
'...കുട്ടപ്പൻസാറേ, എന്നെ കളഞ്ഞേച്ച്
പോകല്ലേ...; ഇന്ന് ഒരു ദിവസത്തേക്ക് ..,
ഞാനും, നിങ്ങളോടൊപ്പം വന്നോട്ടെ..;
`ജാമ്യം' വേണ്ടായേ...വേണ്ടാാാാാാ..!!"
കോര..പ്രാണരക്ഷാർത്ഥം..അലമുറയിട്ടു...!!
കായംകുളം പാസഞ്ചർ ട്രെയിൻ കൂവുന്നു..!!
ആ കൂവലിൽ.., അയാളുടെ 'അശനിപാത'
അലമുറ അലിഞ്ഞൊഴുകി; ഒപ്പം കോരയും.!!


[ ശു ഭം ]


മുൻലക്കങ്ങൾ വായിക്കുവാൻ ഇവിടെ അമർത്തുക 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.