'പത്രപ്രവര്‍ത്തനം രാജ്യദ്രോഹമല്ല': പാട്രിക് ലാം ഉള്‍പ്പെടെ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ചൈനയോട് യു.എസ്

 'പത്രപ്രവര്‍ത്തനം രാജ്യദ്രോഹമല്ല': പാട്രിക് ലാം ഉള്‍പ്പെടെ അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ചൈനയോട് യു.എസ്


വാഷിംഗ്ടണ്‍: അടച്ചുപൂട്ടിയ സ്വതന്ത്ര വാര്‍ത്താ സ്ഥാപനമായ സ്റ്റാന്‍ഡ് ന്യൂസുമായി ബന്ധമുള്ള ഏഴ് പേരെ വിട്ടയക്കാന്‍ ചൈനീസ്, ഹോങ്കോംഗ് അധികാരികള്‍ തയ്യാറാകണമെന്ന് അമേരിക്ക. 'ഹോങ്കോങ്ങിലെ സ്വതന്ത്ര മാധ്യമങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കാനും കുറ്റാരോപിതരായി അന്യായ തടങ്കലിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കാനും ചൈനയോടും ഹോങ്കോംഗ് അധികാരികളോടും ആവശ്യപ്പെടുന്നു'- യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സത്യത്തെ ഭയപ്പെടാത്ത ആത്മവിശ്വാസമുള്ള സര്‍ക്കാര്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനങ്ങളെ സ്വീകരിക്കുകയാണ് വേണ്ടത്. 'പത്രപ്രവര്‍ത്തനം രാജ്യദ്രോഹമല്ല' എന്നും 'സ്വതന്ത്ര മാധ്യമങ്ങളെ നിശ്ശബ്ദരാക്കുന്നതിലൂടെ, ചൈനയും പ്രാദേശിക അധികാരികളും ഹോങ്കോംഗിന്റെ വിശ്വാസ്യതയും പ്രവര്‍ത്തനക്ഷമതയും തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും ബ്ലിങ്കെന്‍ പറഞ്ഞു.അതേസമയം, ഇക്കാര്യത്തില്‍ അമേരിക്ക തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് ചൈന പ്രതികരിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ഏഴു പേരില്‍ പ്രമുഖ ആക്ടിവിസ്റ്റ് പോപ്പ് താരം ഡെനിസ് ഹോ, ബാരിസ്റ്റര്‍ മാര്‍ഗരറ്റ് എന്‍ജി, മുന്‍ എഡിറ്റര്‍-ഇന്‍-ചീഫ് പാട്രിക് ലാം, ചുങ് പുയ്-കുന്‍ എന്നിവരും ഉള്‍പ്പെടുന്നു. 'രാജ്യദ്രോഹപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഗൂഢാലോചന' നടത്തിയെന്നാരോപിച്ചാണ് അവരെ തടവിലാക്കിയത്. കൊളോണിയല്‍ കാലത്തെ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.