ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് സിബിഎസ്ഇ സ്‌കോളര്‍ഷിപ് നല്‍കുന്നു

ഒറ്റപ്പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനത്തിന് സിബിഎസ്ഇ സ്‌കോളര്‍ഷിപ് നല്‍കുന്നു

ന്യൂഡൽഹി: ഒറ്റപ്പെണ്‍കുട്ടി മാത്രമുള്ള പ്ലസ്‌ വണ്‍ സിബിഎസ്‌ഇ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പിന്‌ അവസരം. 2021ലെ സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയില്‍ 60 % മാര്‍ക്കെങ്കിലും വാങ്ങിയ പ്ലസ്‌ വണ്‍ സിബിഎസ്‌ഇ വിദ്യാര്‍ത്ഥിനികളാണ്‌ അപേക്ഷിക്കേണ്ടത്‌.

പ്രതിമാസം 500 രൂപവീതം രണ്ട്‌ വര്‍ഷത്തേക്കാണ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക. ജനുവരി 17 വരെയാണ്‌ അപേക്ഷിക്കാനുള്ള സമയം. (www.cbse.gov.in/cbsenew/scholar.html). ഫോൺ: 011-22509256; ഇ–മെയിൽ: [email protected]. എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കാം

പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത് എന്ന നിബന്ധനയുണ്ട്. എൻആർഐ വിദ്യാർഥികൾക്ക് ഇത് 6000 രൂപ വരെയാകുന്നതിൽ‌ തെറ്റില്ല. അടുത്ത വർഷം ഇത് 10% വരെ കൂടാം.മറ്റു സ്കോളർഷിപ്പുകൾ സമാന്തരമായി വാങ്ങുന്നതിനു തടസമില്ല. അടുത്ത വർഷം ഈ സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50% എങ്കിലും മാർക്കു നേടുന്നവർക്ക് സഹായം‌ തുടർന്നുകിട്ടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.