കേരളം ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമാകുന്നു; 2021ല്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കല്‍

കേരളം ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമാകുന്നു; 2021ല്‍ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കല്‍

കൊച്ചി: മാരക ലഹരി വസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എക്‌സൈസ് വകുപ്പ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. വിവിധ ജില്ലകളില്‍ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തത് 5632 കിലോ കഞ്ചാവും. ലഹരിമരുന്ന് വില്‍പ്പനയും ഉപയോഗവുമായും ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 3992 കേസുകളാണ്. പാലക്കാട് നിന്നാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ചെടുത്തത്. 1954 കിലോ കഞ്ചാവാണ് പാലക്കാട് നിന്ന് പിടിച്ചത്. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. തിരുവനന്തപുരത്ത് നിന്ന് 1184 കിലോ കഞ്ചാവും പിടിച്ചെടുത്തു.

സംസ്ഥാനത്ത് വ്യപകമായി ബ്രൗണ്‍ ഷുഗര്‍,ഹോറോയിന്‍ വില്‍പന നടക്കുന്നതിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. കൂടാതെ എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ് ഉപയോഗവവും വ്യാപകമാണ്. ഒരു കിലോയിലധികം നര്‍ക്കോട്ടിക്ക് ഗുളികകളും പരിശോധനയില്‍ പിടിച്ചെടുത്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.