ടെക്സാസ് :കണക്കിൽ പെടാത്ത 815 ൽ അധികം പോസ്റ്റൽ വോട്ടുകൾ അമേരിക്കയിലെ ടെക്സാസിൽ നിന്ന് കണ്ടെത്തി.പോസ്റ്റൽ വോട്ടുകളിൽ ഉണ്ടായ അഭൂതപൂർവമായ വർദ്ധനവിനു ശേഷം, തിരഞ്ഞെടുപ്പ് ദിനത്തിൽ രാജ്യവ്യാപകമായി കാണാതായ മൂന്ന് ലക്ഷത്തിലധികം മെയിൽ ഇൻ ബാലറ്റ് കണ്ടെത്തുന്നതിനായി വീണ്ടും തപാൽ ഓഫീസുകൾ പൂർണ്ണമായും തിരച്ചിൽ നടത്തി റിപ്പോർട്ട് നൽകണമെന്ന കോടതി ഉത്തരവ് സമയ ബന്ധിതമായി നടപ്പാക്കാതിരുന്നത് എന്ത് കൊണ്ട് എന്ന ചോദ്യവുമായി ഫെഡറൽ കോടതി ജഡ്ജി മുന്നോട്ട് വന്നു.
യു. എസ് ജില്ല ജഡ്ജി എമ്മറ്റ് സള്ളിവൻ കഴിഞ്ഞ ബുധനാഴ്ച്ചയാണ് ടെക്സാസ് പോസ്റ്റൽ പ്രൊസസിംഗ് സെന്റെറുകൾ മൂന്ന് എണ്ണവും അരിച്ചുപെറുക്കി മിസ്സിംഗ്ബാലറ്റ് കണ്ടെത്താൻ നിർദ്ദേശിച്ചത്. വീണ്ടും ഡാളസിൽ രണ്ടാം തവണയും തിരച്ചിൽ നടത്തിയപ്പോൾ 35 മെയിൽ ഇൻ ബാലറ്റുകളാണ് കണ്ടെത്തിയത്. 89 മെയിൽ വോട്ടുകൾ കോപ്പലിൽ നിന്നും 323 എണ്ണം ഫോർട്ട്-വർത്തിൽ നിന്നും കണ്ടെത്തുകയും ചെയ്തു. ടെക്സാസിൽ ഉള്ള 14 സെന്റെറുകളിൽ നിന്നും മാത്രം 815 ബാലറ്റ് വോട്ടുകളാണ് ഇപ്പോൾ നടന്ന തിരച്ചിലിൽ കണ്ടെത്തിയിരിക്കുന്നത്.ഇത് ഒരു സംസ്ഥാനത്തിന്റെ മാത്രം അവസ്ഥ .മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ ഇത് തന്നെയാണോ എന്ന് നിരീക്ഷകർ സംശയിക്കുന്നു
ആകെ ഇപ്പോൾ കണ്ടെത്തിയ 815 വോട്ടുകൾ ഒരു നിസാരമായ സംഗതിയാണ് എന്ന് കരുതുവാൻ വയ്യ കാരണം 2016 ൽ മുൻ സ്റ്റേറ്റ് പ്രതിനിധിയായ റോണി ആൻഡേഴ്സൺ വെറും 64 വോട്ടുകൾക്കാണ് വിജയം നേടിയത്. അതിനാൽ ഓരോ വോട്ടും വളരെ പ്രധാനമാണ്.
ഇനിയും കണക്കിൽപ്പെടാത്ത ധാരാളം വോട്ടുകൾ പോസ്റ്റൽ സർവീസ് സെന്ററുകളിലുണ്ട് എന്ന നിഗമനം തെറ്റാണെന്നും തങ്ങളുടെ 220 സെന്റെറുകളും ദിവസേന കൃത്യമായി പ്രവർത്തന റിപ്പോർട്ട് നൽകുന്നതും കാര്യക്ഷമവുമാണെന്ന് യു. എസ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വിശദീകരണ കുറിപ്പിൽ പറഞ്ഞു. എങ്കിലും തങ്ങളുടെ പോസ്റ്റൽ സെന്റെറുകൾ അവസാനം ലഭിച്ച ബാലറ്റ് വരെ കൃത്യമായി കൈമാറി എന്ന് ഉറപ്പു വരുത്തുന്നതിനായി പരിശോധനകൾ നടത്തുകയാണെന്നും പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് തങ്ങളുടെ വിശദീകരണ കുറിപ്പിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.