ദുബായ്: അഞ്ച് വെടിക്കെട്ട് റെക്കോർഡുകള്‍ കണ്ടുകൊണ്ടാണ് 2022 നെ യുഎഇ വരവേറ്റത്. അബുദബി ഷെയ്ഖ് സയ്യീദ് ഫെസ്റ്റിവലില്‍ 40 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ട് കാണാന്‍ വിവിധ രാജ്യക്കാരായ ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒത്തുകൂടി. മൂന്ന് കിലോമീറ്റർ ദൈർഘ്യത്തിലാണ് വെടിക്കെട്ടൊരുങ്ങിയത്. ഡ്രോണ്‍ ഷോയും രാഷ്ട്രപിതാവ് ഷെയ്ഖ് സയ്യീദിന്‍റെ ചിത്രവുമെല്ലാം ആകാശത്ത് തെളിഞ്ഞത് വിസ്മയ കാഴ്ചയായി. 3 ഗിന്നസ് റെക്കോർഡുകളാണ് ഷെയ്ഖ് സയ്യീദ് ഫെസ്റ്റിവലില്‍ പിറന്നത്.
റാസല്‍ ഖൈമയില്‍ 4.7 കിലോമീറ്ററില്‍ 12 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടും നിരവധിപേരെ ആകർഷിച്ചു. റാസല്‍ ഖൈമ രണ്ട് ഗിന്നസ് റെക്കോർഡാണ് സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലും കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നടന്നു. എക്സ്പോ 2020 യിലും അത് ലാന്‍റിസിലെ പാമിലും അല്‍ മറൈ ഐലന്‍റിലും നടന്ന വെടിക്കെട്ട് കാണാനും പതിനായിരങ്ങളാണ് തടിച്ചുകൂടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.