ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷിക സമാപനം ഇന്ന്

ചാവറയച്ചന്റെ സ്വര്‍ഗ പ്രാപ്തിയുടെ 150-ാം വാര്‍ഷിക സമാപനം ഇന്ന്

കോട്ടയം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്വർഗ പ്രാപ്തിയുടെ 150–ാം വാർഷികാഘോഷത്തിന്റെ സമാപനം ഇന്ന്. മാന്നാനത്ത് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു വാർഷികാഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.

രാവിലെ 10ന് മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ‍ ആധ്യാത്മിക, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. രാവിലെ 10ന് മാന്നാനത്ത് എത്തുന്ന ഉപരാഷ്ട്രപതി വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും.

രണ്ടുവർഷം നീണ്ടുനിന്ന വാർഷികാഘോഷമാണ് സമാപിക്കുന്നത്. രാവിലെ 11.30ന് നടക്കുന്ന കുർബാനയ്ക്ക് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26