വൈദ്യുതി ബോര്‍ഡില്‍ 2400 കോടിയുടെ വികസന പദ്ധതി; സ്വകാര്യ നിക്ഷേപക സംഗമം അഞ്ചിന്

വൈദ്യുതി ബോര്‍ഡില്‍  2400 കോടിയുടെ വികസന പദ്ധതി; സ്വകാര്യ നിക്ഷേപക സംഗമം അഞ്ചിന്

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ബോർഡിൽ 2400 കോടിയുടെ വികസന പദ്ധതി. ഇത് ആദ്യമായിട്ടാണ് സ്വകാര്യവൽക്കരണത്തിന് വാതിൽ തുറന്ന് പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനവുമായി ബന്ധപ്പെട്ട 2,400 കോടി രൂപയുടെ പദ്ധതികൾ സ്വകാര്യ മേഖലയ്‌ക്ക് കൈമാറുന്നുത്.

സംരംഭകരെ കണ്ടെത്താൽ ജനുവരി അഞ്ചിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നിക്ഷേപ സംഗമം നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

നിർമ്മാണം പൂർത്തിയാക്കി 25 വർഷം സ്വന്തമായി നടത്തി മുടക്കു മുതൽ തിരിച്ചുപിടിച്ച ശേഷം കൈമാറുന്ന ബിൽഡ് ഓൺ ആൻഡ് ഓപ്പറേറ്റ് (ബി.ഒ.ഒ )​ രീതിയിലാണ് സ്വകാര്യവൽക്കരണം. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും ഈ മാതൃകയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.