കാന്‍ബറ: പുതുവര്‍ഷത്തില്‍ രക്തദാനം നിര്‍വഹിച്ച് പ്രവാസി കേരള കോണ്‍ഗ്രസ് (എം) ഓസ്‌ട്രേലിയ മാതൃകയായി.കേരള കോണ്‍ഗ്രസിന്റെ അമ്പത്തിയെട്ടാം ജന്മദിനത്തോടനുബന്ധിച്ച് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായി എണ്‍പത്തി മൂന്നോളം ആളുകളാണ് രക്തദാനം നിര്‍വഹിച്ചത്.
കേരള കോണ്‍ഗ്രസി(എം)ന്റെയും ഓസ്‌ട്രേലിയന്‍ റെഡ് ക്രോസ് ലൈഫ് ബ്ലഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ധാരാളം ആളുകള്‍ രക്തദാനം നടത്താന്‍ തയാറാണെന്നു പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികളം അറിയിച്ചു. കേരള കോണ്‍ഗ്രസിന്റെ എല്ലാ ജന്മദിനത്തിലും ഓസ്‌ട്രേലിയന്‍ കേരള കോണ്‍ഗ്രസിലെ അംഗങ്ങള്‍ കുടുംബത്തോടൊപ്പം രക്തദാനം നടത്താന്‍ തീരുമാനമെടുത്തതായും കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു. പ്രവാസി കേരള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി അഭിനന്ദിച്ചു.
ഷാജു ജോണ്‍, ജിന്‍സ് ജയിംസ്, ജോജി കാനാട്ട്, ജിനോ ജോസ്, സുമേഷ് ജോസ്, ജോബി വര്‍ഗീസ്, അജേഷ് ചെറിയാന്‍, എബി തെരുവത്ത്, ഷാജി ഈഴകുന്നേല്‍, സെമിനാ സിജോ, വിമല്‍ രവീന്ദ്രന്‍, രോഹിത് ജോര്‍ജ്, ബേസില്‍ ജോസഫ്, നവീന്‍ മാന്നാനം, റിന്‍സി ഐസക്ക് കരിങ്ങോഴയ്ക്കല്‍ മുതലായവര്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലായി പരിപാടിക്കു നേതൃത്വം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.