'ഡിഎന്‍എ ഫലം പുറത്തുവിടണം'; ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും

'ഡിഎന്‍എ ഫലം പുറത്തുവിടണം'; ബിനോയ് കോടിയേരിയ്ക്കെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും

മുംബൈ: പീഡന കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന ബിഹാര്‍ സ്വദേശിനിയുടെ അപേക്ഷയില്‍ കേസ് ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും സത്യം പുറത്തുവരണമെന്നുമാണ് യുവതി അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഫലം പുറത്തുവരുന്നതോടെ സത്യം തെളിയിക്കപ്പെടും. ഡിസംബര്‍ മൂന്നിന് യുവതി സമ‌ര്‍പ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക.

ബിഹാ‌ര്‍ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി തള‌ളണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിഎന്‍എ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. 2019 ജൂലൈയിൽ പരിശോധന നടത്തി. 2020 ഡിസംബറില്‍ ഫലം സീല്‍ ചെയ്‌ത കവറില്‍ കോടതിയ്‌ക്ക് കൈമാറി. ഈ ഫലമറിയാനാണ് യുവതി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.

വിവാഹ വാഗ്‌ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ബന്ധത്തില്‍ എട്ട് വയസുള‌ള കുട്ടിയുണ്ടെന്നും യുവതി 2019 ജൂണ്‍ 13ന് പരാതിപ്പെട്ടിരുന്നു. തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നല്‍കണമെന്നാണ് ഡാന്‍സ് ബാറിലെ നര്‍ത്തകിയായ യുവതി ആവശ്യപ്പെട്ടിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.