ദുബായ്: യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ മഴ തുടരുന്നു. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുന്നതോടൊപ്പം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പുലർച്ചെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അലൈനിലെ ബാദ് ബിന്‍ത് സൗദ്-നഹീല്‍ റോഡിലും ഫുജൈറയിലും സാമാന്യം നല്ല മഴയാണ് പെയ്തത്. അബുദബി രാജ്യാന്തര വിമാനത്താവളത്തിലും അല്‍മക്തൂം വിമാനത്താവളത്തിലും മഴലഭിച്ചു. പൊടിക്കാറ്റ് വീശാനുളള സാധ്യതയുണ്ട്. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.