ദുബായ്: എക്സ്പോ 2020 ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ ഇതുവരെ മഹാമേള നേരിട്ട് കാണാനെത്തിയത് 8,958,132 പേർ. കോവിഡ് വ്യാപന പശ്ചാത്തലത്തിലും മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട്, ആദ്യപകുതിയിലെ ആവേശം ഒട്ടും ചോരാതെയാണ് രണ്ടാം പകുതിയിലേക്ക് എക്സ്പോ കടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രധാന മന്ത്രിമാരും രാഷ്ട്രത്തലവന്‍മാരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളുമായി 8902 പേരാണ് എക്സ്പോ വേദിയിലേക്ക് എത്തിയത്. എക്സ്പോ ദേശീയ ദിനമുള്‍പ്പടെ ഔദ്യോഗികമായ ഒട്ടനവധി പരിപാടികള്‍ ഇക്കാലയളവില്‍ എക്സ്പോയില്‍ നടന്നു. എക്സ്പോയില്‍ സന്ദർശനത്തിനെത്തിയ 47 ശതമാനം പേരും സീസണ്‍ പാസ് എടുത്താണ് എക്സ്പോയുടെ ഭാഗമായത്. യുഎഇയുടെ ഗോള്‍ഡന്‍ ജൂബിലിയും എ ആർ റഹ്മാന്‍റെ സംഗീതവിരുന്നുമാണ് ഡിസംബറില്‍ പ്രധാനമായും നടന്നത്. ഇനിയുളള 87 ദിവസങ്ങളിലും നിരവധി പരിപാടികള്‍ സന്ദർശകർക്കായി ഒരുങ്ങുന്നുണ്ട്.
ഒക്ടോബർ ഒന്നുമുതല്‍ 31 ഡിസംബർ വരെയുളള കാലയവളില്‍ എത്തിയ 30 ശതമാനം പേരും യുഎഇയ്ക്ക് പുറത്തുളളവരാണ്. ഇന്ത്യ, ജർമ്മനി,ഫ്രാന്‍സ്,യുകെ,യുഎസ്എ,റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുളള സന്ദർശകരാണ് അധികവും. എക്സ്പോ സ്കൂള്‍ പ്രോഗ്രാമിന്‍റെ ഭാഗമായി 334,110 സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയത്. വിർച്വലായി 3.9 ദശലക്ഷം പേരും എക്സ്പോയിലെ കാഴ്ചകള്‍ കണ്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.