ഹോങ്കോംഗ്: ഉയിഗുറുകളെ അടിമവേല ചെയ്യിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഒരു വസ്തുവും ഇനി വില്‍പ്പനയ്ക്കായി ചൈനയില്‍ നിന്ന് എടുക്കില്ലെന്ന് വാള്‍മാര്‍ട്ട്. ആഗോളതലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മനുഷ്യത്വ രഹിത വശം തുറന്നുകാട്ടിയിരിക്കുകയാണ് ഇതുവഴി വാള്‍മാര്‍ട്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും വാണിജ്യവ്യാപാര രംഗത്ത് ചൈനയുടെ സിന്‍ജിയാംഗ് ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി നിരോധിച്ചിരിക്കുകയാണ്.
ആപ്പ് വഴി ഓര്‍ഡര്‍ ചെയ്താലും ഇനി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വാള്‍മാര്‍ട്ടിലൂടെ ലഭിക്കില്ല. ഒരു സംവിധാനം വഴിയും സിന്‍ജിയാംഗ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കേണ്ടതില്ലെന്നതാണ് വാള്‍മാര്‍ട്ടിന്റെ തീരുമാനം.അതേസമയം, ആഗോള സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ തീരുമാനത്തെ വിഡ്ഢിത്തമെന്നാണ് ചൈന വിശേഷിപ്പിച്ചത്. പല സാധനങ്ങളും കിട്ടാതെ വാള്‍മാര്‍ട്ട് ബുദ്ധിമുട്ടുമെന്ന്് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നറിയിപ്പും നല്‍കി.
വാള്‍മാര്‍ട്ടിന്റെ വില്‍പ്പന ശാലകളില്‍ നിന്നും ചൈനയുടെ സിന്‍ജിയാംഗ് മേഖലയില്‍ നിന്നുള്ള ആപ്പിളുകളോ മറ്റ് ധാന്യങ്ങളോ നിലവില്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം വരെ എല്ലാ വില്‍പ്പനശാലകളിലും ഇവ ലഭിച്ചിരുന്നു.ഇതിനിടെ ചൈനയുടെ ഉല്‍പ്പന്നങ്ങളുടെ ബദല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും വാള്‍മാര്‍ട്ട് നടത്തുന്നുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് വന്‍ തോതില്‍ ആവശ്യപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.