പലസ്തീന്‍ കലാപകാരികളെ യു.എന്‍ നിര്‍ദ്ദേശ പ്രകാരം വിട്ടയക്കാനൊരുങ്ങി ഇസ്രായേല്‍

 പലസ്തീന്‍ കലാപകാരികളെ യു.എന്‍ നിര്‍ദ്ദേശ പ്രകാരം വിട്ടയക്കാനൊരുങ്ങി ഇസ്രായേല്‍

ടെല്‍ അവീവ്: ഗാസയിലും വെസ്റ്റ് ബാങ്കിലുമായി കലാപം നടത്തിയവരില്‍ ഒരു വിഭാഗത്തെ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം വിട്ടയക്കാന്‍ തയ്യാറായി ഇസ്രായേല്‍. അന്യായമായി തടവിലാക്കിയെന്നാരോപിച്ച് ജയിലില്‍ നിരാഹാരം കിടന്ന ഹിഷാം അബു ഹാവാഷിനെ ഉടന്‍ മോചിപ്പിക്കും.

ഫെബ്രുവരിയോടെ ഹിഷാമിനെ പലസ്തീനിന് കൈമാറും.141 ദിവസമായി നിരാഹാരം കിടക്കുന്ന ഹിഷാം ഇപ്പോള്‍ ആശുപത്രിയിലാണുള്ളത്.40 കാരനായ പലസ്തീന്‍ പൗരന്‍ ഹിഷാം ഇസ്രായേലിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തപ്പോഴാണ് അറസ്റ്റിലായത്. ഗാസയിലും വെസ്റ്റ് ബാങ്കിലുമായി നടന്ന ആക്രമണത്തില്‍ ഇസ്രായേലിനകത്തേക്ക് കലാപം വ്യാപിപ്പിച്ചതോടെയാണ് 1600 പേരെ ഇസ്രായേല്‍ ജയിലില്‍ അടച്ചത്. ഇതില്‍ 60 പേര്‍ നിരപരാധികളാണെന്ന് പറഞ്ഞ് ഹിഷാമിനൊപ്പം നിരാഹാരം കിടന്നിരുന്നു.ഭീകരതയുമായി നേരിട്ട് ബന്ധപ്പെടാത്ത തടവുകാരെ ഘട്ടംഘട്ടമായി വിട്ടയ്ക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം ഒടുവില്‍ ഇസ്രായേല്‍ അംഗീകരിച്ചു.

തടവുകാരെ വിടുന്നത് ചട്ടപ്രകാരവും അന്താരാഷ്ട്ര നിയമപ്രകാരവുമാണെന്ന് ഇസ്രായേല്‍ ആഭ്യന്തരവകുപ്പ് പറഞ്ഞു. ഇത് പ്രക്ഷോഭ വിജയമായി പലസ്തീന്‍ കാണേണ്ടെന്നും ഇസ്രായേല്‍ വ്യക്തമാക്കി. അക്രമികളെ നിയമപരമായി ശിക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇസ്രയേലിന്റെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൈന്യം ശക്തമായ നടപടി എടുത്തതോടെയാണ് വെസ്റ്റ് ബാങ്കിലെ സമരം അവസാനിച്ചത്. നിരവധി ജൂത ദേവാലയങ്ങളും മറ്റ് മതപരമായ ആരാധനാലയങ്ങളും കലാപകാരികള്‍ തകര്‍ത്തതോടെയാണ് ഇസ്രായേല്‍ സൈന്യം കനത്ത പ്രത്യാക്രമണം നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.