മാഡ്രിഡ്: സ്‌പെയിനിലെ തൊളേദോ അതിരൂപതാ മുന്‍ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്‌കോ ആല്‍വരെസ് മര്‍ത്തീനെസ് അന്തരിച്ചു. വാര്‍ദ്ധക്യ സംബന്ധമായ വിവിധ അസുഖങ്ങളെ തുടര്‍ന്ന് മാഡ്രിഡിലെ ആശുപത്രിയില്‍ ആയിരുന്നു തൊണ്ണൂറ്റിയാറുകാരനായ കര്‍ദ്ദിനാള്‍ അന്ത്യശ്വാസം വലിച്ചത്.
1925 ജൂലൈ 14-ന് ജനിച്ച അദ്ദേഹം, 1950 ജൂണ്‍ 11.ന് പുരോഹിതനായി. 1973 ഏപ്രില്‍ 13-ന് മെത്രാനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. 2001 ഫെബ്രുവരി 21-നാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്.തൊളേദോയില്‍ നവസുവിശേഷവത്കരണം, എയ്ഡ്സ് രോഗികള്‍ക്ക് വേണ്ടിയുള്ള ചികിത്സാകേന്ദ്രത്തിന്റെ സ്ഥാപനം, അതിരൂപതാ ടെലിവിഷന്‍ ചാനല്‍ സ്ഥാപനം, വിവിധ ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ എന്നിങ്ങനെയുള്ള സേവനങ്ങളിലൂടെ മാതൃകാപരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അതിരൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ദൈവത്തിനും തന്റെ അജഗണങ്ങള്‍ക്കും സഭയ്ക്കും വേണ്ടി മാറ്റി വച്ച അതുല്യ പൗരോഹിത്യ ജീവിതമായിരുന്നു കര്‍ദിനാള്‍ ആല്‍വരെസ് മര്‍ത്തീനെസിന്റേതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
2002 ഒക്ടോബര്‍ 24 മുതല്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്ന കര്‍ദ്ദിനാള്‍ മര്‍ത്തീനെസിന്റെ നിര്യാണത്തോടെ കത്തോലിക്കാ സഭയിലെ കര്‍ദ്ദിനാള്‍മാരുടെ അംഗസംഖ്യ 214 ആയി കുറഞ്ഞു. ഇവരില്‍ 120 പേര്‍ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ഉള്ളവരും, ബാക്കിവരുന്ന 94 പേര്‍ ഇതിനുള്ള പ്രായപരിധിയായ 80 വയസ്സ് കഴിഞ്ഞവരുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.