ഉത്തര കൊറിയ കടലിലേക്ക് തൊടുത്ത 'അജ്ഞാത ആയുധം' ഹൈപ്പര്‍ സോണിക് മിസൈല്‍ ; സ്ഥിരീകരണമായി

 ഉത്തര കൊറിയ കടലിലേക്ക് തൊടുത്ത 'അജ്ഞാത ആയുധം' ഹൈപ്പര്‍ സോണിക് മിസൈല്‍ ;  സ്ഥിരീകരണമായി


പ്യോങ്യാങ്:ഉത്തര കൊറിയ കടലിലേക്ക് തൊടുത്തത് ഹൈപ്പര്‍ സോണിക് മിസൈല്‍ എന്ന് സ്ഥിരീകരണം. എഴുന്നൂറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ ലക്ഷ്യം കാണാന്‍ വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക മിസൈലിന് റഡാര്‍ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന സവിശേഷതയുമുണ്ട്.

വിമാനത്തില്‍ നിന്നു നിയന്ത്രിക്കാവുന്നതും ശൈത്യകാലത്തും പ്രവര്‍ത്തനക്ഷമമായതുമാണ് ഉത്തര കൊറിയ പരീക്ഷിച്ച ഹൈപ്പര്‍സോണിക് മിസൈല്‍.ബാലിസ്റ്റിക് മിസൈലിനേക്കാള്‍ താഴ്ന്നുപറക്കുന്ന ഇത് ശബ്ദത്തേക്കാള്‍ അഞ്ചു മടങ്ങ് വേഗതയില്‍ സഞ്ചരിക്കുന്നു.ഹൈപ്പര്‍സോണിക് പരീക്ഷണവിജയം നേടിയ അപൂര്‍വ്വം രാജ്യങ്ങളിലൊന്നാവുകയാണ് ഉത്തര കൊറിയ. ചൈനയും അമേരിക്കയുമാണ് ഹൈപ്പര്‍സോണിക് വികസിപ്പിച്ച മറ്റു രാജ്യങ്ങള്‍. അമേരിക്കയുമായി അസ്വാരസ്യത്തില്‍ തുടരുന്ന സാഹചര്യത്തില്‍ വൈവിധ്യമാര്‍ന്ന മിസൈല്‍ പരീക്ഷണം കഴിഞ്ഞ വര്‍ഷവും ഉത്തര കൊറിയ തുടര്‍ന്നിരുന്നു.

മിസൈല്‍ വിക്ഷേപണം ആദ്യം ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.ഉത്തര കൊറിയ പരീക്ഷിച്ച രണ്ടാമത്തെ ഹൈപ്പര്‍ സോണിക് മിസൈലാണിത്. ബാലിസ്റ്റിക് മിസൈലിനേക്കാള്‍ റഡാര്‍ പരിധിയെ മറികടക്കാന്‍ ശേഷിയുള്ളതാണ് ഹൈപ്പര്‍സോണിക്. കൊറിയന്‍ ഉപദ്വീപില്‍ സൈനിക അസ്ഥിരത രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് കിംജോങ് ഉന്‍ പുതുവത്സര ദിനസന്ദേശം നല്‍കിയതിനു പിന്നാലെയായിരുന്നു പുതിയ സംഭവം.

ആയുധസംഭരണത്തില്‍ നിന്ന് പിന്നാക്കം പോകുമെന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ലെന്നതു കൂടാതെ ഇത് സ്വയംപ്രതിരോധത്തിന് അനിവാര്യമാണെന്ന നിലപാടിലുമാണ് കിം ജോങ് ഉന്‍. അണ്വായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടവും കിം ജോങ് ഉന്നുമായി അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയോടെയാണ് പുതിയ സംഭവ വികാസങ്ങളെ ലോകം ഉറ്റുനോക്കുന്നത്.

2021ലെ പ്രതിരോധ പ്രദര്‍ശനത്തിലാണ് ഉത്തര കൊറിയയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ മിസൈല്‍ ആദ്യം രംഗപ്രവേശനം ചെയ്തത്. അതേ സമയം കൊറോണയ്ക്ക് ശേഷം ഭക്ഷണത്തിനു പേലും ബുദ്ധിമുട്ടുകയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്നതിനിടെയാണ് ആയുധപരീക്ഷണത്തിനായി ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി വന്‍ തോതില്‍ പണം ചെലവഴിക്കുന്നത്.

https://cnewslive.com/news/21636


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.