ചൈന കെറുവോടെ തിരിച്ചയച്ച 20000 കുപ്പി ലിത്വാനിയന്‍ 'റം' കയ്യോടെ വാങ്ങി തായ് വാന്റെ ചടുല പ്രതികാരം

ചൈന കെറുവോടെ തിരിച്ചയച്ച 20000 കുപ്പി ലിത്വാനിയന്‍ 'റം' കയ്യോടെ വാങ്ങി തായ് വാന്റെ ചടുല പ്രതികാരം


തായ് പെയ്: തായ് വാനെ സഹായിച്ചതിന് ലിത്വാനിയക്കെതിരെ ചൈനയുടെ തിരിച്ചടി മദ്യ വ്യാപാരത്തില്‍. ഓര്‍ഡര്‍ ചെയ്ത ഇരുപതിനായിരം കുപ്പി 'റം' ആണ് ചൈന തുറമുഖത്ത് ഇറക്കാതെ മടക്കി അയച്ചത്. അതേസമയം, ചൈന തിരിച്ചയച്ച മദ്യം പൂര്‍ണ്ണമായി വാങ്ങി തക്ക മറുപടി നല്‍കി തായ്വാന്‍. മടക്കികൊണ്ടു പോകുംവഴി മദ്യം ലിത്വാനിയ വാങ്ങുകയായിരുന്നു.

ചൈന മദ്യം തിരസ്‌കരിച്ചു എന്ന് അറിഞ്ഞതിനു പിന്നാലെ തായ് വാന്‍ കച്ചവടം ഉറപ്പിച്ചു. തായ് വാനിലെ ഒരുമന്ത്രി നേരിട്ട് നടത്തുന്ന മദ്യവ്യാപാര ശൃംഖലയാണ് മദ്യം ഒറ്റയടിക്ക് വാങ്ങിയത്. അന്താരാഷ്ട്ര കമ്പോളത്തില്‍ ഏറെ ഗുണനിലവാരമുള്ളതിനാല്‍ പ്രസിദ്ധവും വിലപിടിച്ചതുമാണ് ലിത്വാനിയന്‍ റം.

ലോകത്തില്‍ മദ്യോല്‍പ്പാദനത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന റഷ്യന്‍ മേഖലയിലെ രാജ്യങ്ങളും സ്ലോവാക്യന്‍ രാജ്യങ്ങളും തായ് വാനെ അംഗീകരിച്ചത്് ചൈനയെ ചൊടിപ്പിച്ചു. തായ് വാനെ അംഗീകരിക്കുന്ന എല്ലാ രാജ്യങ്ങളുമായി ചൈന കടുത്ത അതൃപ്തിയിലാണ്. അമേരിക്കയെ പരസ്യമായി വെല്ലുവിളിച്ച് ചെറു രാജ്യങ്ങള്‍ക്കെതിരെ വ്യാപാര-പ്രതിരോധ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട് .

ലിത്വാനിയയില്‍ തായ് വാന്റെ നയതന്ത്ര കാര്യാലയം തുറന്നതു മുതല്‍ ചൈന കടുത്ത സമ്മര്‍ദ്ദമാണ് ചെലു്ത്തിക്കൊണ്ടിരിക്കുന്നത്. ലിത്വാനിയ എംബസിയിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ചൈന നിര്‍ദ്ദേശിച്ചിരുന്നു. ഇതിനൊപ്പം ഏതാനും മാസങ്ങളായി എല്ലാത്തരം കയറ്റുമതികളും ഇറക്കുമതിയും ചൈന നിരോധിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.