ഭുവനേശ്വര്‍: വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞതോടെ പ്രതിസന്ധിയിലായ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് കൈത്താങ്ങുമായി ഒഡീഷ സര്‍ക്കാര്‍. മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയിലുള്ള ഒഡീഷയിലെ 13 സ്ഥാപനങ്ങള്‍ക്ക് 78.76 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. എട്ട് ജില്ലകളിലായി 900-ലധികം ആളുകളെ പരിപാലിക്കുന്നതിന് ചാരിറ്റി നടത്തുന്ന 13 സ്ഥാപനങ്ങളിലേക്ക് ഫണ്ട് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പട്നായിക് എല്ലാ ജില്ലാ കളക്ടര്‍മാരോടും ആവശ്യപ്പെട്ടു.
'ഒഡീഷയിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെടാന്‍ ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി നവീന്‍ പട്നായിക് ആവശ്യപ്പെട്ടു. ഈ സ്ഥാപനങ്ങളില്‍ ആരും പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ഫണ്ട് ഇതിനായി ഉപയോഗിക്കാം,' പട്‌നായിക്കിന്റെ ഓഫീസ് അയച്ച പ്രസ്താവനയില്‍ പറഞ്ഞു. എഫ്സിആര്‍എ ക്ലിയറന്‍സ് നിരസിക്കുന്നത്, തങ്ങള്‍ക്കിഷ്ടപ്പെടാത്ത ചില പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ മാര്‍ഗമാണെന്ന വിമര്‍ശനം വ്യാപകമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.