അനുദിന വിശുദ്ധര്‍ - ജനുവരി 08
രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച മെത്രാന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ അപ്പോളിനാരിസ്. ഫിര്‍ഗിയായിലുള്ള ഹിറാപോളീസിലെ മെത്രാനായിരുന്നു അദ്ദേഹം. യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചരിത്ര രേഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
സമകാലിക പാഷണ്ഡികളോട് വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം പാഷണ്ഡതകള്‍ക്കെതിരായി പല ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. ഒരോ പാഷണ്ഡതയും ഏത് തത്വ സംഹിതയില്‍ നിന്നാണ് ഉദ്ഭവിക്കുന്നതെന്ന് അപ്പോളിനാരിസ് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വിശിഷ്ടമായ ഗ്രന്ഥം മാര്‍ക്കോസ് ഔറേലിയസ് ചക്രവര്‍ത്തിക്ക് സമര്‍പ്പിച്ച 'ക്രിസ്തു മതത്തിന് ഒരു ക്ഷമാര്‍പ്പണം' എന്നതാണ്.
ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന വഴി ക്വാദികളുടെ മേല്‍ ചക്രവര്‍ത്തിക്കു ലഭിച്ച വിജയത്തിനു ശേഷമാണ് ഈ ഗ്രന്ഥം അദ്ദേഹം എഴുതിയത്. പ്രസ്തുത വിജയത്തില്‍ ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം കണക്കിലെടുത്ത് മത പീഡനം നിര്‍ത്താന്‍ അപ്പോളിനാരിസ് ചക്രവര്‍ത്തിയോട് അഭ്യര്‍ത്ഥിച്ചു.
ക്രിസ്ത്യാനികളെ അവരുടെ മത വിശ്വാസത്തെപ്രതി കുറ്റപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ചക്രവര്‍ത്തി വിളംബരം ചെയ്‌തെങ്കിലും മത പീഡനം പിന്‍വലിച്ചിട്ടില്ല. ഇതുമൂലം ക്രൈസ്തവര്‍ തുടരേ പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ക്രിസ്തീയ വിശ്വാസത്തെ സംരക്ഷിക്കുവാനും ക്രൈസ്തവരെ മരണ ഭീതിയില്‍ നിന്ന് മോചിപ്പിക്കുവാനും വിശുദ്ധ അപ്പോളിനാരിസ് ചെയ്ത സേവനങ്ങള്‍ ഏറെ വിലപ്പെട്ടതാണ്.
വിശുദ്ധന്‍ മരിച്ച തിയതിയെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും 175 ല്‍ മാര്‍ക്കോസ് ഔറേലിയസ് ചക്രവര്‍ത്തിയുടെ മരണത്തിന് മുന്‍പായിരിക്കും വിശുദ്ധ അപ്പോളിനാരിസിന്റെ മരണമെന്ന് കരുതപ്പെടുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ബെല്‍ജിയംകാരനായ എര്‍ഗൂള്‍
2. കപ്പദോച്ചിയയിലെ കാര്‍ട്ടേരിയൂസ്
3. അയര്‍ലന്റ് കാഷെലിലെ ആള്‍ബെര്‍ട്ട്
4. ബവേരിയായില്‍ ജോലി ചെയ്ത ഐറിഷ് മിഷിനറി ബിഷപ്പായ എര്‍ഹാര്‍ഡ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.