ബംഗളൂരുവില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു, കൂട്ടിയിടിച്ചത് അഞ്ച് വാഹനങ്ങള്‍

 ബംഗളൂരുവില്‍ വാഹനാപകടം; നാല് മലയാളികള്‍ മരിച്ചു, കൂട്ടിയിടിച്ചത് അഞ്ച് വാഹനങ്ങള്‍

ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ എന്നിവരാണ് മരിച്ചത്. ഇതേ കാറില്‍ യാത്ര ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ കൂടി തിരിച്ചറിയാനുണ്ട്. അമിത വേഗതയില്‍ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.

മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. കാര്‍ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാര്‍ പാലക്കാട് സ്വദേശിനി അപര്‍ണയുടെ പേരില്‍ ഉള്ളതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.