അർണാബിനെ കോടതിയിൽ നിന്ന് പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ്

അർണാബിനെ കോടതിയിൽ നിന്ന് പിടിച്ച് പുറത്താക്കുമെന്ന് മജിസ്ട്രേറ്റ്

മുംബൈ: റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബിന് താക്കീത് ചെയ്ത് മാജിസ്‌ട്രേറ്റ്. മുംബെെ ഡിസെെനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വാദം തുടരുന്നതിനിടെയാണ് അർണബിന് കോടതിയുടെ ശാസന. കോടതിയിൽ വാദത്തിനിടെ ഇടപെടുകയും ഡയസിൽ കയറുകയും ചെയ്ത അർണബിനോട് ചീഫ് മജിസ്ട്രേറ്റ് മര്യാദയോടെ പെരുമാറാൻ ആവശ്യപ്പെടുകയായിരുന്നു.

വാദിഭാഗം സംസാരിക്കുന്നതിനിടെ തന്റെ പരിക്കുകൾ മജിസ്ട്രേറ്റിനെ കാണിക്കാനായി അർണബ് ഡയസിൽ കയറുകയായിരുന്നു. എന്നാൽ മജിസ്ട്രേറ്റ് അർണബിനെ തടഞ്ഞു. തുടർന്ന് തന്റെ അഭിഭാഷകൻ സംസാരിക്കുന്നതിനിടെ വീണ്ടും കെെ ഉയർത്തി പരിക്കിന്റെ കാര്യം പറയാൻ അർണബ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കോടതിയിൽ മര്യാദ പാലിക്കണമെന്ന് അർണബിനോട് മജിസ്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടു.

തുടർന്ന് മെഡിക്കൽ ഓഫീസറെ വിസ്തരിക്കുന്നതിനിടെ ഇടയിൽ കയറി സംസാരിച്ച അർണബ്, ഡോക്ടർ കള്ളം പറയുകയാണെന്ന് കുറ്റപ്പെടുത്തി. കാര്യങ്ങൾ അതിര് കടന്നതോടെ, മര്യാദ പാലിക്കാൻ പറ്റിയില്ലങ്കിൽ അർണബിനെ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് മജിസ്ട്രേറ്റ് പറയുകയായിരുന്നു. ചാനൽ സ്റ്റുഡിയോ ഇന്റീരിയർ ഡിസെെൻ ചെയ്ത അൻവെയ് നായികിന്റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തിയാണ് അർണബിനെ മഹാരാഷ്ട്ര പൊലീസ് പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.