ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്കും 400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു ജഡ്ജിമാര്‍ക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു. സുപ്രീം കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം 150 ഓളം പേര്‍ കോവിഡ് പോസ്റ്റീവ് ആകുകയോ ക്വാറന്റീനില്‍ കഴിയുകയോ ആണ്.
നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്. 5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1409 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.
കോവിഡ് കേസുകളുടെ കുതിച്ചു ചാട്ടത്തെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചത്തേക്ക് സുപ്രീം കോടതിയില്‍ നേരിട്ടുള്ള വാദം കേള്‍ക്കല്‍ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു. ജനുവരി ആറ്, ഏഴ് തീയതികളിലായി പാര്‍ലമെന്റില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇതില്‍ 400 ലധികം ആളുകളുടെ പരിശോധന ഫലം പോസിറ്റീവാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.