അടുത്ത വര്‍ഷത്തെ ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ്

അടുത്ത വര്‍ഷത്തെ ഐപിഎല്ലിന്റെ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ്

മുംബൈ: അടുത്ത വര്‍ഷത്തെ ഐപിഎല്‍ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ടാറ്റ സ്പോണ്‍സര്‍മാരായി വരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സ്ഥിരീകരിച്ചത്. ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടെ 'ടാറ്റ ഐപിഎല്‍' എന്നായിരിക്കും വരും സീസണില്‍ ടൂര്‍ണമെന്റ് അറിയപ്പെടുക.

2018ല്‍ 440 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാരായത്. ഇന്ത്യ-ചൈന നയതന്ത്ര പ്രശ്നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു. ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാര്‍. 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.