ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റുന്നു

ജഡ്ജിമാര്‍ക്ക് ഉള്‍പ്പെടെ കോവിഡ്; ഹൈക്കോടതിയുടെ പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റുന്നു

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഹൈക്കോടതി പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനം. വീഡിയോ കോണ്‍ഫറെന്‍സിങ് മുഖേന സിറ്റിങ് നടത്താന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം തീരുമാനിച്ചൂ.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍, കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്ത ശേഷം വെള്ളിയാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാവും. ഹൈക്കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണ്‍ നിലവില്‍ വന്നതോടെ ഹൈക്കോടതി ഓണ്‍ ലൈനായി കേസുകള്‍ പരിഗണിച്ചിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെയാണ് നേരിട്ടുള്ള സിറ്റിങ് ആരംഭിച്ചത്. നിലവില്‍ ജഡ്ജിമാര്‍ ഉള്‍പ്പടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. കൂടാതെ കോടതി ജീവനക്കാരിലും അഭിഭാഷകരിലും കോവിഡ് വ്യാപനം ഉണ്ടാവുന്നത് പരിഗണിച്ചാണ് ഓണ്‍ലൈന്‍ രീതിയില്‍ പ്രവര്‍ത്തനം മാറ്റാന്‍ തീരുമാനിച്ചത്.

വിഡിയോ കോണ്‍ഫറന്‍സിങ് മുഖേന കേസുകള്‍ നടത്തുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയാണ് നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സീറ്റിങ്ങുകള്‍ നടന്നിരുന്നത്. കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുത്ത നെ ഉയര്‍ന്നതോടെയാണ് വീണ്ടും ഓണ്‍ലൈനായി കേസുകള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ പല ഹൈക്കോടതികളും സുപ്രീംകോടതിയും നിലവില്‍ ഓണ്‍ലൈനിലാണ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒരാഴ്ചക്കിടെ കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പൊതു പരിപാടികളും അന്തര്‍സംസ്ഥാന യാത്രകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

എല്ലാ ജില്ലകളിലും കേസുകള്‍ വലിയരീതിയില്‍ വര്‍ധിക്കുന്നുണ്ട്. തിരുവനന്തപുരം , എറണാ കുളം,തൃശൂര്‍ കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. എല്ലാവരും വളരെ ജാഗ്രത തുടരണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നത് നിര്‍ഭാഗ്യകര മാണ്. അത് കേസുകള്‍ വര്‍ധിക്കാനിടയാക്കും. അതുകൊണ്ട് തന്നെ എല്ലാവരും കോവിഡ് പ്രോ ട്ടോകോള്‍ പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.