പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. ലാന്‍ഡ്സ്ഡെയ്ലിലെ മോണ്ടാക്യൂട്ട് ടേണിലുള്ള ഒരു വീടിനു നേരേയാണ് വെടിവയ്പ്പുണ്ടായത്. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ 47 വയസുകാരനെ കണ്ടെത്തുകയായിരുന്നു. ഇയാളെ റോയല്‍ പെര്‍ത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അല്‍പസമയത്തിനു ശേഷം മരിച്ചു.
വെടിയേറ്റയാളും മരിച്ചയാളും പരസ്പരം അറിയാവുന്നവരാണെന്ന് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ക്വന്റിന്‍ ഫ്‌ലാറ്റ്മാന്‍ പറഞ്ഞു. വെടിവയ്പ്പ് ഒരു ആസൂത്രിതമായ സംഭവമാണെന്നാണു പോലീസിന്റെ നിഗമനം.
ഈ സംഭവം ഒറ്റപ്പെട്ടതാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ക്വന്റിന്‍ ഫ്‌ലാറ്റ്മാന്‍ പറഞ്ഞു. പോലീസ് ഡിറ്റക്ടീവുകളും ജൂണ്ടലപ്പ് പോലീസും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഭാര്യയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് വെടിയേറ്റയാള്‍ താമസിച്ചിരുന്നത്. വെടിവയ്പ്പില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ല. വീട്ടില്‍നിന്നു തന്നെയാണ് സഹായം തേടി പോലീസിനെ വിളിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.