പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്ര: സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്ര: സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ റിട്ട. ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് യാത്രയിലെ സുരക്ഷ വീഴ്ചയെപ്പറ്റി അന്വേഷണം നടത്തുന്ന സമിതിയെ വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നയിക്കും. സുപ്രീം കോടതിയാണ് സമിതി രൂപീകരിച്ചത്.

എന്താണ് പ്രധാന മന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോള്‍ സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി സുപ്രീം കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കുകയെന്നതാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ സമിതിയുടെ ചുമതല. ദേശീയാന്വേഷണ ഏജന്‍സിയിലെ ഓഫീസര്‍മാരും പഞ്ചാബ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും.

ഒരു ഭാഗത്തിനെ അനുകൂലിച്ചുകൊണ്ടുള്ള അന്വേഷണമല്ല, സ്വതന്ത്രാന്വേഷണമാണ് ഈ കേസില്‍ വേണ്ടത്. എത്രയും പെട്ടെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസില്‍ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാര്‍ ജനറല്‍, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.