ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജോ ബൈഡൻ

ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ജോ ബൈഡൻ

ന്യൂയോർക്ക് : തന്റെ എതിരാളിയായ ഡൊണാൾഡ് ട്രംപ് നടത്തിയ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ജോ ബൈഡൻ, രാഷ്ട്രീയ കാഴ്ചപ്പാടുകളെ എതിർക്കും പക്ഷെ ശത്രുക്കൾ അല്ല എന്ന് പ്രഖ്യാപിച്ചത് .

"നമ്മൾ ശത്രുക്കൾ അല്ല , മറിച്ച് നമ്മൾ കൂട്ടുകാരാണ് " എന്ന എബ്രഹാം ലിങ്കണിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്നതാണ് ബൈഡന്റെ വാക്കുകൾ. “ശക്തമായ വിയോജിപ്പുകൾ ഊർജ്ജസ്വലമായ സംവാദത്തിന്റെ ആരോഗ്യകരമായ അടയാളമാണ്,” അദ്ദേഹം പറഞ്ഞു, “നമ്മുടെ രാഷ്ട്രീയത്തിന്റെ ഉദ്ദേശ്യം അവസാനിക്കാത്ത യുദ്ധമല്ല.” “പ്രശ്‌നങ്ങൾ പരിഹരിക്കുക, എല്ലാവർക്കും ന്യായമായ അവസരങ്ങൾ നൽകുക ” അദ്ദേഹം പറഞ്ഞു. “കോപവും പൈശാചികവൽക്കരണവുംമാറ്റി വച്ച് ഒരു ഒറ്റ രാഷ്ട്രമായി നാം ഒത്തുചേരേണ്ട സമയമാണിത്. എല്ലാ അമേരിക്കക്കാരെയും വേണ്ട രീതിയിൽ പരിപാലിക്കുവാൻ നമ്മൾക്ക് കടമയുണ്ട് "

തങ്ങൾ വിജയിക്കും എന്ന് ആവർത്തിച്ച അദ്ദേഹം , ജനുവരിയിൽ അധികാരം ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് അറിയിച്ചു .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.