സിറിയയിലേക്ക് ഐ.എസ് വധുവായി പോയി; തെറ്റു തിരുത്തി മടങ്ങാന്‍ മോഹം: ഹര്‍ജി മാനിക്കാതെ യു.എസ് സുപ്രീം കോടതി

സിറിയയിലേക്ക് ഐ.എസ് വധുവായി പോയി; തെറ്റു തിരുത്തി മടങ്ങാന്‍ മോഹം: ഹര്‍ജി മാനിക്കാതെ യു.എസ് സുപ്രീം കോടതി


വാഷിംഗ്ടണ്‍: സിറിയയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ സഹായം തേടി ഐ.എസ് വധുവായ ഹോഡ മുത്താന നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കൂട്ടാക്കാതെ യു.എസ് സുപ്രീം കോടതി. ഐഎസില്‍ ചേര്‍ന്നതില്‍ താന്‍ ഖേദിക്കുന്നുവെന്നും ഗ്രൂപ്പിനെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകളില്‍ ക്ഷമ ചോദിക്കുന്നുവെന്നുമാണ് ഹോഡ മുത്താന ഇപ്പോള്‍ പറയുന്നത്.

അലബാമയില്‍ വളര്‍ന്ന ഹോഡ മുത്താന 2014 ലാണ് ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോയത്.തുടര്‍ന്ന് ഓസ്ട്രേലിയന്‍ ജിഹാദിസ്റ്റായ അബു ജിഹാദ് അല്‍ ഓസ്ട്രേലി എന്ന പേരുള്ള സുഹാന്‍ റഹ് മാനെ വിവാഹവും കഴിച്ചു. റഹ് മാന്‍ 2015 മാര്‍ച്ചില്‍ സിറിയയില്‍ കൊല്ലപ്പെട്ടു.തുടര്‍ന്ന് ടുണീഷ്യന്‍ ഭീകരനെ വിവാഹം കഴിച്ച മുത്താന നിലവില്‍ ഒരു കുഞ്ഞിന്റെ അമ്മയാണ് .

അമേരിക്കയില്‍ ജനിച്ച യെമന്‍ വംശജയായ വനിതയാണ് ഹോഡ മുത്താന . സിറിയയില്‍ ഐഎസിനെതിരെ പോരാടുന്ന സഖ്യസേനയ്ക്ക് 2019 ജനുവരിയില്‍ അവര്‍ കീഴടങ്ങി. യു.എസിലെ യെമന്‍ നയതന്ത്രജ്ഞനായിരുന്നു പിതാവ് . എന്നാല്‍ ഫെഡറല്‍ നിയമപ്രകാരം, യുഎസില്‍ ജനിക്കുന്ന നയതന്ത്രജ്ഞരുടെ കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം നല്‍കില്ല.

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതിനു പിന്നാലെ ഹോഡ മുത്താനയുടെ യു.എസ് പൗരത്വവും പാസ്പോര്‍ട്ടും റദ്ദാക്കി അധികൃതര്‍ തീരുമാനമെടുത്തിരുന്നു. 2019 ല്‍ മുത്താനയുടെ പ്രവേശനം തടഞ്ഞ ഫെഡറല്‍ കോടതിക്കെതിരെ പിതാവ് അപ്പീല്‍ നല്‍കി. എന്നാല്‍ സുപ്രീം കോടതി അഭിപ്രായം പറയാതെ തന്നെ ഹര്‍ജി നിരസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.