ദുബായ്: യുഎഇയില്‍ സംഭാവനകള്‍ നല‍്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം കൂടുതല്‍ വ്യക്തമാക്കി അധികൃതർ. സംഭാവനകളില്‍ നിന്ന് ലാഭ വിഹിതമെടുത്താല്‍ 5,00,000 ദിർഹം വരെയാണ് പിഴ. സംഭാവനഫണ്ടുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ സംഭാവനകളില്‍ നിന്ന് ലാഭവിഹിതമെടുക്കുന്നവർക്ക് 2 ലക്ഷം ദിർഹം മുതല്‍ 5 ലക്ഷം ദിർഹം വരെയാണ് പിഴയെന്ന് വ്യക്തമാക്കുന്നു. സംഭാവനയായി ലഭിക്കുന്ന തുക അതേ സംഘടനയിലെ ജീവനക്കാർക്ക് വിതരണം ചെയ്താലും ഇതേ പിഴ കിട്ടും. ജയില്‍ ശിക്ഷയുമുണ്ടാകും കുറ്റം ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാകും.
സംഭാവനകള്‍ സ്വീകരിക്കുന്നത് ദേശീയ സുരക്ഷയ്ക്കോ ധാർമ്മികതയ്ക്കോ വെല്ലുവിളിയാണെന്ന് കണ്ടെത്തിയാലും സമാനമായ ശിക്ഷ ലഭിക്കും. ശേഖരിച്ച സംഭാവനകള്‍ കണ്ടുകെട്ടാന്‍ ഉത്തരവിടാന്‍ ബന്ധപ്പെട്ട കോടതിക്ക് അധികാരമുണ്ടായിരിക്കും. സാമൂഹിക വികസന മന്ത്രി ഹെസ ബിന്‍ത് ഈസ ബു ഹുമൈദാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംഭാവനകള്‍ അർഹരായവരുടെ കൈകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സംഭാവന നല്‍കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സും മറ്റ് വിശദാംശങ്ങളും പരിശോധിക്കാനും ജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.