'ചാന്‍സലര്‍ സ്ഥാനം ഒഴിയരുത്': ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ഫോണ്‍ വിളിച്ച് മുഖ്യമന്ത്രി

 'ചാന്‍സലര്‍ സ്ഥാനം ഒഴിയരുത്':  ഗവര്‍ണറെ അനുനയിപ്പിക്കാന്‍ ഫോണ്‍ വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ്, സര്‍വ്വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് തിരിക്കുന്നത് മുന്‍പാണ് പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ചത്. ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താന്‍ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോണ്‍ കോളിനോട് പോസീറ്റിവായിട്ടാണ് ഗവര്‍ണര്‍ പ്രതികരിച്ചതെന്നാണ് സൂചന.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.