ടെക്‌സസ്: അമേരിക്കയില്‍ യഹൂദ ദേവാലയത്തില്‍ 12 മണിക്കൂറുകളോളം ബന്ദികളാക്കിയ പുരോഹിതനടക്കം നാലു പേരെ സുരക്ഷിതരായി മോചിപ്പിച്ചു. അക്രമി വെടിയേറ്റു മരിച്ചു. ടെക്‌സസിലെ സിനഗോഗില്‍ ശനിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 10ന് ആരംഭിച്ച പ്രാര്‍ഥനയ്ക്കിടെയാണു സംഭവം. ടെക്‌സസിനെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയാണ് അക്രമി മണിക്കൂറുകളോളം നാലുപേരെ ബന്ദികളാക്കിയത്. രാത്രി ഒന്‍പതു മണിയോടെയാണ് ഇവരെ മോചിപ്പിച്ചത്. എഫ്ബിഐയും പോലീസുമെത്തി യഹൂദ ദേവാലയം വളഞ്ഞ് പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു.
രാവിലെ 10.41-നാണ് നാലുപേരെ അക്രമി ബന്ദികളാക്കിയതായി പോലീസിന് വിവരം ലഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ശുശ്രൂഷാ ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് അക്രമി തോക്കുമായി ദേവാലയത്തിലേക്ക് കടന്നത്. സിനഗോഗില്‍ വലിയ സ്‌ഫോടനവും വെടിവയ്പ്പും ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
പോലീസ് നടപടിയുണ്ടായാല്‍ ബന്ദികളെ കൊല്ലുമെന്ന് അക്രമി ഭീഷണിപ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ യു.എസ് സൈനിക ഉദ്യോഗസ്ഥരെ വധിച്ച കുറ്റത്തിന് 86 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന പാക് ന്യൂറോ ശാസ്ത്രജ്ഞ ആരിഫ സിദ്ദീഖിയെ മോചിപ്പിക്കണമെന്നാണ് അക്രമിയുടെ ആവശ്യമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യഹൂദരെ ബന്ദികളാക്കിയത് ആഫിയ സിദ്ദീഖിയുടെ സഹോദരനാണെന്ന് എ.ബി.സി ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അവരുടെ സഹോദരന്‍ ഹൂസ്റ്റണിലുണ്ടെന്ന് പിന്നീട് വ്യക്തമായിട്ടുണ്ട്. അതേസമയം, ഈ സംഭവുമായി ആഫിയ സിദ്ദിഖിക്ക് ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചു.
ബന്ദികളെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രസിഡന്റ് ജോ ബൈഡന്‍ പ്രശംസിച്ചു. ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവത്തെ അപലപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.